പോസ്റ്റ്മാൻ ടി.ടി. ഭാസ്ക്കരൻ പടിയിറങ്ങുന്നു, 42 വർഷത്തെ സേവനത്തിന് വിരാമം

 

അരിക്കുളം: 42 വർഷത്തെ സേവനത്തിനു ശേഷം ഊരള്ളൂർ പ്രദേശത്തെ പോസ്റ്റ്‌മാൻ ടി ടി ഭാസ്കരൻ പടിയിറങ്ങുകയാണ്. നാടിൻ്റെ മുക്കും മൂലയും അറിഞ്ഞ പോസ്റ്റ്മാൻ. ഈ ദേശത്തെ ഒരാളും ഭാസ്ക്കരന് അപരിചിതരല്ല. അരിക്കുളം പോസ്റ്റ്‌ ഓഫിസിന് കീഴിൽ ആയിരുന്ന ഊരള്ളൂർ, ഊട്ടേരി, വാകമോളി പ്രദേശങ്ങൾ ഉൾപെടുത്തി 1982 ഫെബ്രുവരി 25 നു ഊരള്ളൂരിൽ പുതിയ പോസ്റ്റ്‌ ഓഫീസ് ആരഭിച്ചത് മുതൽ ഭാസ്കരൻ തന്നെയാണ് പോസ്റ്റ്മാൻ. വിദേശത്ത് നിന്നുള്ള കത്തുകളും സർക്കാർ ഉത്തരവുകളും പ്രതീക്ഷിച്ചിരിക്കുന്ന ആക്കാലത്തെ ജനങ്ങളുടെ പ്രിയപ്പെട്ടവനായി ഭാസ്ക്കരൻ മാറാൻ അധിക കാലം വേണ്ടി വന്നില്ല.

പോസ്റ്റ്‌ കാർഡും എയർ മെയിലും ഇൻലൻഡും ബുക്ക്‌ പോസ്റ്റുകളും മറ്റു നിരവധി കത്തുകളും മണി ഓർഡറും അടങ്ങിയ ഭാരമേറിയ ബാഗുമായി കിലോ മീറ്ററുകളോളം കുണ്ടു കുഴിയും മലകളും വെള്ളം കെട്ടി നിൽക്കുന്ന വയലുകളും താണ്ടി വരുന്ന ഭാസ്കരേട്ടൻ ഈ നാട്ടുകാരുടെ പ്രത്യാശയായിരുന്നു.1500 ൽ അധികം വീട്ടുകാരുമായി ഉള്ള നിരന്തര സമ്പർക്കം മൂലം ഭാസ്കരനെ കുടുംബാംഗം പോലെയാണ് ഊരള്ളൂർക്കാർ കാണുന്നത്. പെൻഷൻ കിട്ടാൻ കാത്തു നിൽക്കുന്നവരുടെ കണ്ണിലെ പ്രത്യാശ ആയിരുന്നു ടി ടി ഭാസ്കരൻ. അയാളുടെ വരവിനു ശേഷം മണി ഓർഡറും പെൻഷനും കിട്ടിയാൽ അടുപ്പ് പുകഞ്ഞു വയറു പുകയുന്നത് മാറിയ കാലം ഉണ്ടായിരുന്നു. ജോലിയോടൊപ്പം ഈ നാട്ടുകാർക്ക് തൊഴില വസരങ്ങൾ പറഞ്ഞു കൊടുക്കാനും പെൻഷൻ കിട്ടാനുള്ള മാർഗങ്ങൾ കാണിച്ചും ചികിത്സ സഹായത്തിനുള്ള അപേക്ഷ തയ്യാറാക്കിയും ലോൺ കിട്ടാനുള്ള സഹയങ്ങൾ ചെയ്തും വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ച് അറിവ് നൽകിയും ഭാസ്കരേട്ടൻ സാമൂഹ്യ പ്രവർത്തകൻ കൂടി ആയി മാറിയിരുന്നു.

പോസ്റ്റ്‌ ഓഫിസിൽ ഫോൺ വന്നതോടെ പലരും അടിയന്തിര കാര്യങ്ങൾ അറിയിക്കൽ അതിലൂടെ ആയി. നാട്ടുകാരെ ഈ വിവരം അറിയിക്കലും പോസ്റ്റ്മാന്റെതായി മാറി. ഭാസ്കരൻ തന്നെയായിരുന്നു സന്ദേശ വാഹകൻ. പോസ്റ്റ്‌ മാൻ ആയി ജോലി നോക്കുമ്പോഴും ഇതു ഒരു സേവനം കൂടി ആയിട്ടാണ് അദ്ദേഹം കണ്ടത്. തുച്ഛമായ മാസ ശമ്പളം മാത്രമാണ് ഇ.ഡി.ജീവനക്കാർ എന്നറിയപ്പെടുന്ന ഗ്രാമീണ പോസ്റ്റ്‌ മാൻ മാർക്ക് ലഭിക്കുന്നത്. വിരമിച്ചാൽ പെൻഷൻ പോലും ഇവർക്കില്ല. മറ്റു ആനുകൂല്യങ്ങളും ഇവർക്ക് കേന്ദ്ര സർക്കാർ നകുന്നില്ല. വിരമിക്കുന്ന ഭാസ്ക്കരന് നാട് യാത്രയായപ്പ് നൽകുന്നുണ്ട്. അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ്‌ എ .എം സുഗതൻ ചെയർമാൻ ആയുള്ള പൗരാവലി ഇതിനായി ഒരുങ്ങുകയാണ്.

Leave a Reply

Your email address will not be published.

Previous Story

കാലിക്കറ്റ്‌ ചേമ്പർ ജൂബിലി ആഘോഷം ഒക്ടോബർ 6 ന്

Next Story

ചേമഞ്ചേരിയിൽ തീവണ്ടി തട്ടി മരിച്ചു

Latest from Local News

കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ നടുത്തലക്കൽ നളിനി അന്തരിച്ചു

കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ നെല്ല്യാടിക്കടവ് യംങ് ടൈഗേഴ്സ് ക്ലബിനടുത്ത് നടുത്തലക്കൽ നളിനി (70) അന്തരിച്ചു. ഭർത്താവ് പരേതനായ ഭരതൻ (ടെയിലർ).

വെള്ളിയാംകല്ല് ഇനി മുതൽ ഇന്ത്യൻ കോസ്റ്റ്ഗാർഡിൻ്റെ നിയന്ത്രണത്തിൽ; ദേശീയ പതാക സ്ഥാപിച്ചു

വെള്ളിയാംകല്ല് ഇനി മുതൽ ഇന്ത്യൻ കോസ്റ്റ്ഗാർഡിൻ്റെ നിയന്ത്രണത്തിൽ, കോസ്റ്റ്ഗാർഡ് ദേശീയ പതാക സ്ഥാപിച്ചു. മൂടാടി ബീച്ചിൽ നിന്നും ഏകദേശം 15 കിലോമീറ്റർ

രാത്രികാല പട്രോളിങ്ങിനിടെ വനിതാ എസ്‌ഐക്കും പൊലീസുകാർക്കും നേരെ ആക്രമണം; നാല് പേർ പിടിയിൽ

രാത്രികാല പട്രോളിങ്ങിനിടെ വനിതാ എസ്‌ഐക്കും പൊലീസുകാർക്കും നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ  നരിക്കുനിയിൽ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്ന്

താമരശ്ശേരിയില്‍ സുബൈദയെ മകന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

താമരശ്ശേരിയില്‍ സുബൈദയെ മകന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സുബൈദയ്ക്ക് ഇരുപതിലധികം വെട്ടേറ്റുവെന്നും കൂടുതലും തലയ്ക്കും കഴുത്തിനുമാണെന്നും മുറിവുകള്‍ ആഴത്തിലുള്ളതെന്നും