വടകര : ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറിന് ആർഎസ്എസ് നേതാക്കളെ കാണുവാനുള്ളസമയം മാത്രമേയുള്ളൂ.ക്രിമിനലുകളെ പിടിക്കാൻസമയമില്ല. ആർഎസ്എസ് നേതാക്കളെ കണ്ടു അഴിമതി കേസുകളിൽ മുഖ്യമന്ത്രിക്കും മകൾക്കും വേണ്ടി സംരക്ഷണം ഒരുക്കുകയാണ് എഡിജിപി അജിത് കുമാറിന് ഇപ്പോഴത്തെ ചുമതല.
കരുവഞ്ചേരി ബോംബ് സ്ഫോടനം കേസിലെ പ്രതികളെ പിടികൂടാത്ത പോലീസ് നടപടിക്കെതിരെ വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കരുവഞ്ചേരി നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി മലപ്പുറം ജില്ലയെ തീവ്രവാദ പ്രവർത്തനത്തിനും കള്ളക്കടത്തിനും മുദ്രകുത്തുമ്പോൾ കള്ളക്കടത്തിനും സ്വർണ്ണം പൊട്ടിക്കലിനും നേതൃത്വം കൊടുക്കുന്ന കൊട്ടേഷൻ സംഘത്തെ വളർത്തുകയാണ് സിപിഎം കണ്ണൂരിൽ ചെയ്യുന്നത്. അതുകൊണ്ടാണ് ഘടകകക്ഷിയായ സിപിഐ ആവശ്യപ്പെ ട്ടിട്ടുപോലും അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നുംമാറ്റാൻ പിണറായി തടസം നിൽക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കാഫിർ പ്രയോഗം നടത്തി വർഗീയ ധ്രുവീകരണം ഉണ്ടാക്കി നാട്ടിൽ കലാപം സൃഷ്ടിക്കാൻ നേതൃത്വം കൊടുത്തവരെ പോലീസ് കണ്ടെത്താൻ കോടതി പറയേണ്ട അവസ്ഥയാണ് ഇന്ന് കേരളത്തിൽ. അതേ അവസ്ഥ തന്നെയാണ് കരുവഞ്ചേരിയിലെ ബോംബ് സ്ഫോടന കേസിലും പോലീസ് തുടരുന്നത്. ശക്തമായ അന്വേഷണം നടത്തി പ്രതികളെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.
പോലീസ് നിസ്സംഗത അവസാനിപ്പിച്ച് ഊർജ്ജിതമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺകുമാർ പറഞ്ഞു .
ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ശ്രീമതി പിസി ഷീബ അധ്യക്ഷത വഹിച്ചു. അഡ്വ. കെ പ്രവീൺകുമാർ,അഡ്വ.ഐ.മൂസ, കെ ടി ജയിംസ്, ബാബു ഒഞ്ചിയം,അഡ്വ.പ്രമോദ് കക്കട്ടിൽ, രാധാകൃഷ്ണൻ കാവിൽ, അച്യുതൻ പുതിയേടത്ത്, എടവത്ത് കണ്ടി കുഞ്ഞിരാമൻ, എം കെ ഹമീദ്, സിപി ബിജുപ്രസാദ്, ചാലിൽ അഷറഫ്, ബവിത്ത്മലോൽ, ചന്ദ്രൻ മൂഴിക്കൽ, കെ പി ദിനേശൻ, വി ചന്ദ്രൻ, എംപി മനോജ്,നാരായണൻ അരക്കണ്ടി, പ്രമോദ് മൂഴിക്കൽ, കോട്ടപ്പള്ളി ശ്രീധരൻ, ശാലിനി കെ വി, ശ്രീധരൻ മൂഴിക്കൽ, കെ കെ പ്രശാന്ത്, റിനീഷ് പി കെ , രഞ്ജിനി. ഒ, സബിത മണക്കുനി, ബിന്ദു കെ കെ എന്നിവർ സംസാരിച്ചു.