സ്വർണക്കള്ളക്കടത്ത് പണം രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശം അതീവ ഗൗരവതരമെന്ന് പാറക്കൽ അബ്ദുള്ള

മേപ്പയൂർ:സ്വർണക്കള്ളക്കടത്ത് പണം രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം അതീവ ഗൗരവതരമെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള.രാജ്യവിരുദ്ധ പ്രവർത്തനം നടക്കുന്നുവെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി അത് മറച്ചുവെച്ചത് ഗുരുതരമായ തെറ്റാണെന്നും,ജനങ്ങളെ ഇരുട്ടിൽ നിർത്തുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും,മാത്രവുമല്ല ഒരു സമുദായത്തെ സംശയത്തിൻ്റെ നിഴലിൽ നിർത്താനുള്ള ഗൂഡ ശ്രമവുമാണ് മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മേപ്പയ്യൂർ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി മേപ്പയൂർ പാലിയേറ്റീവ് കെയർ സെന്ററിൽ സംഘടിപ്പിച്ച സി.എച്ച് മുഹമ്മദ് കോയ അനുസ്മരണവും,മുസ് ലിം ലീഗ് പ്രവർത്തക സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പാറക്കൽ അബ്ദുളള.എൻ അഹമ്മദ് മാസ്റ്റർ സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി.ഡോ:ഹൈസം ഹസൻ ഹുദവി ഖിറാഅത്ത് നടത്തി.ഫോർ വയനാട് കലക്ഷനിലേക്ക് ഏറ്റവും കൂടുതൽ ഫണ്ട് സമാഹരണം നടത്തിയ കീഴ്പ്പയൂർ വെസ്റ്റ്,ജനകീയമുക്ക്,കീഴ്പ്പയൂർ നോർത്ത് ശാഖാകമിറ്റികൾക്കും,മികച്ച വൈറ്റ് ഗാർഡായി തെരഞ്ഞെടുത്ത വി.വി നസ്റുദ്ദീനും ഖത്തർ കെ.എം.സി.സി മേപ്പയൂർ പഞ്ചായത്ത്കമ്മിറ്റി ഏർപ്പെടുത്തിയ മൊമന്റോ പാറക്കൽ അബ്ദുള്ള വിതരണം ചെയ്തു.മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കമ്മന അബ്ദുറഹിമാൻ അധ്യക്ഷനായി.ജനറൽ സെക്രട്ടറി എം.എം അഷറഫ് സ്വാഗതവും,ട്രഷറർ കെ.എം.എ അസീസ് നന്ദിയും പറഞ്ഞു.എ.വി അബ്ദുളള,ടി.കെ.എ ലത്തീഫ്,എം.കെ അബ്ദുറഹിമാൻ മാസ്റ്റർ,ഷർമിന കോമത്ത്,ടി.എം അബ്ദുല്ല,ഇല്ലത്ത് അബ്ദുറഹിമാൻ,മുജീബ് കോമത്ത്,ടി.കെ അബ്ദുറഹിമാൻ,സറീന ഒളോറ,റാബിയ എടത്തിക്കണ്ടി,കെ.കെ പുഷ്പ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ലഹരിയ്‌ക്കെതിരെ വിദ്യാർത്ഥികൾക്കായ് സംവാദസദസ്സ് സംഘടിപ്പിച്ചു

Next Story

കൊയിലാണ്ടി നഗരസഭ മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി റിസോഴ്സ് പേഴ്സൻമാർക്കായി ശിൽപശാല സംഘടിപ്പിച്ചു

Latest from Local News

കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ നടുത്തലക്കൽ നളിനി അന്തരിച്ചു

കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ നെല്ല്യാടിക്കടവ് യംങ് ടൈഗേഴ്സ് ക്ലബിനടുത്ത് നടുത്തലക്കൽ നളിനി (70) അന്തരിച്ചു. ഭർത്താവ് പരേതനായ ഭരതൻ (ടെയിലർ).

വെള്ളിയാംകല്ല് ഇനി മുതൽ ഇന്ത്യൻ കോസ്റ്റ്ഗാർഡിൻ്റെ നിയന്ത്രണത്തിൽ; ദേശീയ പതാക സ്ഥാപിച്ചു

വെള്ളിയാംകല്ല് ഇനി മുതൽ ഇന്ത്യൻ കോസ്റ്റ്ഗാർഡിൻ്റെ നിയന്ത്രണത്തിൽ, കോസ്റ്റ്ഗാർഡ് ദേശീയ പതാക സ്ഥാപിച്ചു. മൂടാടി ബീച്ചിൽ നിന്നും ഏകദേശം 15 കിലോമീറ്റർ

രാത്രികാല പട്രോളിങ്ങിനിടെ വനിതാ എസ്‌ഐക്കും പൊലീസുകാർക്കും നേരെ ആക്രമണം; നാല് പേർ പിടിയിൽ

രാത്രികാല പട്രോളിങ്ങിനിടെ വനിതാ എസ്‌ഐക്കും പൊലീസുകാർക്കും നേരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ  നരിക്കുനിയിൽ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്ന്

താമരശ്ശേരിയില്‍ സുബൈദയെ മകന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

താമരശ്ശേരിയില്‍ സുബൈദയെ മകന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സുബൈദയ്ക്ക് ഇരുപതിലധികം വെട്ടേറ്റുവെന്നും കൂടുതലും തലയ്ക്കും കഴുത്തിനുമാണെന്നും മുറിവുകള്‍ ആഴത്തിലുള്ളതെന്നും