മേമുണ്ട മുൻ ഡിസിസി സെക്രറിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കൂട്ടാളി അശോകൻ്റെ നിര്യാണത്തിൽ വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി അനുശോചിച്ചു. പി സി ഷീബ അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർ കെ ടി ജെയിംസ് ഡി സി സി സെക്രട്ടറി ബാബു ഒഞ്ചിയം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ എടവത്ത്കണ്ടി കുഞ്ഞിരാമൻ ടി ഭാസ്കരൻ സബിത മണക്കുനി രമേഷ് നൊച്ചാട് ആർ പി ഷാജി ടി കെ ശ്രീജേഷ് സി പി ബിജുപ്രസാദ് പ്രശാന്ത് മന്തരത്തൂർ എന്നിവർ സംസാരിച്ചു.
