കഴിഞ്ഞ തവണ ഹജ്‌ജ് തീർഥാടനം കഴിഞ്ഞ് തിരികെ വന്നവരുടെ സ്നേഹ സംഗമം സംഘടിപ്പിച്ചു. ഹജ്‌ജ് വേളയിൽ മക്ക അസീസിയ അബ്‌ദുള്ള ഹയാത്ത് മേഖലയിൽ 483 നമ്പർ ബിൽഡിങ്ങിൽ താമസിച്ച നാനൂറിൽപരം ഹാജിമാരാണ് കോഴിക്കോട്ട് ഒത്തുചേർന്നത്. സംസ്ഥാന ഹജ്‌ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി സംഗമം ഉൽഘാടനം ചെയ്തു. മോട്ടിവേഷൻ സ്പീക്കർ പി.എം.എ. ഗഫൂർ സ്നേഹഭാഷണം നടത്തി. ഹജ്‌ജ് മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേവകർക്കുള്ള ആദരം ഹജ്‌ജ് കമ്മിറ്റി അസ്സിസ്‌റ്റൻറ് സെക്രട്ടറി മുഹമ്മദലി എറ്റുവാങ്ങി. ടി.എം. മൂസ അദ്ധ്യക്ഷനായിരുന്നു. തിക്കോടി ഗ്രാമപഞ്ചായത്ത് അംഗം വി.കെ.അബ്‌ദുൾ മജീദ്, ടി.പി.സിയാബ്, അബ്ദുൾ സലിം ബാഖവി, ഫസലുറഹ്‌മാൻ, അബ്‌ദുൾ റഊഫ്, മുസ്ഥഫ, അബ്ദുൾ ഖാദർ, അഹമ്മദ്, അസ്സൈനാർ, മൂസ, സുലൈമാൻ കുട്ടമ്പൂർ തുടങിയവർ സംസാരിച്ചു. ഹാജിമാരും ഹജ്‌ജുമ്മമാരും തങ്ങളൂടെ ഹജ്‌ജനുഭവങ്ങൾ പങ്കുവെച്ചു.