കൊയിലാണ്ടി നഗരസഭ മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി റിസോഴ്സ് പേഴ്സൻമാർക്കായി ശിൽപശാല സംഘടിപ്പിച്ചു

ഇ എം എസ് ടൗൺ ഹാളിൽ നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈ. ചെയർമാൻ അഡ്വ കെ സത്യൻ അദ്ധ്യക്ഷത വഹിച്ച് സംസാരിച്ചു. ഓരോ വാർഡിൽ നിന്നും അഞ്ചു വീതം റിസോഴ്സ് പേഴ്സണൽമാരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ശിൽപശാല സംഘടിപ്പിച്ചത്

2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം മുതൽ 2025 മാർച്ച് 30 സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനിൽക്കുന്ന രണ്ടാംഘട്ട പ്രവർത്തനങ്ങളിൽ മാലിന്യ പരിപാലനത്തിൽ സുസ്ഥിരത കൈവരിക്കാനും സമ്പൂർണ്ണമാക്കാനുമാണ് ലക്ഷ്യമിടുന്നത്.എ സുധാകരൻ (ജില്ലാ ആസൂത്രണ സമിതി മെമ്പർ) റിസോഴ്സ് പേഴ്സൻമാർക്ക് ക്ലാസ് നൽകി

കൃത്യമായ അജൈവ-ജൈവമാലിന്യ സംസ്കരണ സംവിധാന ഒരുക്കുക, ഹരിത കർമ്മസേനയെ ശക്തി പ്പെടുത്തുക, ശുചിത്വ സുന്ദരമായ ടൗണുകൾ പാതയോരങ്ങൾ, മാലിന്യമുക്തമായ ജലസ്രോതസ്സുകൾ, ഹരിത അയൽകൂട്ടങ്ങൾ, ഹരിത റസിഡൻസുകൾ,ഹരിത വിദ്യാലയങ്ങൾ,ഹരിത അങ്കണവാടികൾ,ഹരിത ഓഫീസുകൾ,ഹരിത ടൂറിസം കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് പദ്ധതി കൊണ്ട് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൻ സി. പ്രജില യോഗത്തിൽ സ്വാഗതം പറഞ്ഞു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ. ഇ. ഇന്ദിര, ഇ കെ അജിത്ത് മാസ്റ്റർ, കെ ഷിജു മാസ്റ്റർ, നഗര സഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി (KAS), കൗൺസിലർമാരായ പി. രക്നവല്ലി. എന്നിവർ സംസാരിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി.കെ സതീഷ് കുമാർ നന്ദി പറഞ്ഞു.

വീട്ടുമുറ്റ ശുചിത്വ സദസ്സുകൾ, ശുചിത്വ പദയാത്രകൾ, വീടു കയറിയുള്ള ക്യാമ്പയിനുകൾ, പൊതു ഇടങ്ങളിലെ ശുചീകരണം, സ്ഥാപന ശുചീകരണം, ശുചിത്വബോധവൽക്കരണം പ്രവർത്തനങ്ങൾ, ബഹുജന ശുചിത്വ സദസ്സുകൾ, വിദ്യാലയങ്ങളിൽ ശുചിത്വ പഠനോത്സവം, നഗരസഭാതല കുട്ടികളുടെ ഹരിത സഭ , നഗരസഭയിലെ മുഴുവൻ വീടുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ശുചിത്വ ഭവനം പദ്ധതി തുടങ്ങിയ പ്രവർത്തനങ്ങൾ വരും നാളുകളിൽ നടത്തുമെന്ന് ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

സ്വർണക്കള്ളക്കടത്ത് പണം രാജ്യവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശം അതീവ ഗൗരവതരമെന്ന് പാറക്കൽ അബ്ദുള്ള

Next Story

ഗാന്ധി സ്മരണ പുതുക്കി പയ്യോളിമണ്ഡലം കോൺഗ്രസ് കമ്മിറ്റി

Latest from Local News

നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ ചിത്രങ്ങള്‍ പുനര്‍ജനിക്കുന്നു

  കൊയിലാണ്ടി: നൂറ്റാണ്ടുകള്‍ പഴക്കം കണക്കാക്കുന്ന മുത്താമ്പി നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ചിത്രങ്ങളുടെ പുനര്‍നിര്‍മ്മാണം പുരോഗമിക്കുന്നു. ദേവപ്രശ്‌ന വിധിപ്രകാരം

മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് തു​റ​ക്കും

മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് തു​റ​ക്കും. പ്ര​വേ​ശ​ന​നോ​ത്സ​വ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്നും

നവോത്ഥാനം പ്രവാചക മാതൃക’ KNM സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം കാപ്പാട് വെച്ച് നടന്നു

നവോത്ഥാനം പ്രവാചക മാതൃക’ KNM സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം 2025 ഏപ്രിൽ 20ഞായറാഴ്ച കാപ്പാട്

വളയത്ത് വാഹനങ്ങള്‍ തമ്മില്‍ തട്ടിയതിന്‍റെ പേരിലുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ വളയം പൊലീസ് കേസെടുത്തു

കോഴിക്കോട് വളയത്ത് വാഹനങ്ങള്‍ തമ്മില്‍ തട്ടിയതിന്‍റെ പേരിലുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ വളയം പൊലീസ് കേസെടുത്തു. വിവാഹത്തിന് പോവുകയായിരുന്ന കുടുംബം

കതിന പൊട്ടിക്കുന്നതിനിടയിൽ പൊള്ളലേറ്റയാൾ മരിച്ചു

കൊയിലാണ്ടി: മേലൂർ കൊണ്ടം വളളി ക്ഷേത്രോത്സവത്തിന് കതിന പൊട്ടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു. മീത്തൽ ഗംഗാധരൻനായർ (75) ആണ് മരിച്ചത്. സാരമായി