തിക്കോടി: പുറക്കാട് കൊപ്പരക്കണ്ടം സി എച്ച് സോഷ്യൽ കൾച്ചറൽ സെൻറിൻടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണവും ആദരിക്കൽ ചടങ്ങും നടന്നു. കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്തു . സി ഹനീഫ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മദ്യത്തിൻറെ കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള അധികാരം വീണ്ടും ഒഴിവാക്കി, നാട്ടിൽ മദ്യവും ലഹരി വസ്തുക്കളും വ്യാപകമാക്കുന്ന സർക്കാർ നയം തിരുത്തണമെന്നും, മദ്യഷാപ്പിനുള്ള വിവേചന അധികാരം റദ്ദാക്കിയ നടപടി പരിശോധിക്കണമെന്നുംആവശ്യപ്പെട്ടുകൊണ്ട് 400 ദിവസത്തിലധികമായി മലപ്പുറം കലക്ടറേറ്റിനു മുമ്പിൽ അനിശ്ചിതകാല സമരം നടത്തി കൊണ്ടിരിക്കുന്ന മദ്യനിരോധന സമിതി ജനറൽ സെക്രട്ടറി ഇയ്യച്ചേരികുഞ്ഞി കൃഷ്ണൻ മാസ്റ്ററെയും,ഭാര്യ പത്മിനി ടീച്ചറെയും ചടങ്ങിൽ ആദരിച്ചു. സി .ഹനീഫ മാസ്റ്റർ അധ്യക്ഷതവഹിച്ചു കെ .പി ഷർഷാദ് മാസ്റ്റർ “ഗാന്ധിജി അറിയുക” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി . ചടങ്ങിൽ ഇയ്യച്ചേരി കുഞ്ഞികൃഷ്ണ മാസ്റ്റർ, പത്മിനി ടീച്ചർ, ടി.വി അമ്മാട്ടി, സി കുഞ്ഞാമു, സമദ് എളവന ,ഷിബിലി ആർ എന്നിവർ പ്രസംഗിച്ചു. മത്സര ജേതാക്കൾക്ക് ചടങ്ങിൽ ഉപാഹാരങ്ങൾ വിതരണം ചെയ്തു
. കെ .എം അബൂബക്കർ മാസ്റ്റർ സ്വാഗതവും, സിറാജ് കെ നന്ദിയും പറഞ്ഞു.