കുറ്റ്യാടി: കെട്ടിടത്തിന് നമ്പർ അനുവദിക്കാൻ തൊഴിലാളി ക്ഷേമനിധി സെസ്സ് അടയ്ക്കണമെന്ന നിബന്ധന എടുത്തുകളയണമെന്ന് ലെൻസ്ഫെഡ് തിരുവള്ളൂർ യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. സാധാരണക്കാരായ ആളുകളെ സംബന്ധിച്ചിടത്തോളം വീടെന്ന സ്വപ്നം യാഥാർത്ഥ്യമായ ഉടനെ ഭീമമായ തുക അടച്ചാൽ മാത്രമെ കംപ്ലിഷൻ പ്ലാൻ സ്വീകരിക്കുകയുള്ളുവെന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഈ സ്ഥിതി തുടർന്നാൽ നമ്പറില്ലാത്ത കെട്ടിടങ്ങളുടെ എണ്ണം കൂടി വരുമെന്നും കൺവൻഷൻ അഭിപ്രായപ്പെട്ടു. ഇത് ഗഡുക്കളാക്കി നൽകുകയൊ ഒ ക്യൂപൻസി അനുവദിച്ച് ഒരു വർഷത്തിന് ശേഷം പിരിച്ചെടുക്കുകയൊ ചെയ്യണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. ഡോ :ശശികുമാർ പുറമേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് കെ.ശ്രീജിത്ത് അധ്യക്ഷനായി. സൂരജ് ആർ.രവീന്ദ്രൻ, എം.റ ഷാദ്, ഷാജിത്ത് കുമാർ, സി.വിനോദ് ,പ്രദീപ് കുമാർ, സി.കെ.ഫവാസ് തുടങ്ങിയവർ സംസാരിച്ചു.
Latest from Local News
മൂടാടി ഗ്രാമപഞ്ചായത്ത് വയോജന ക്ഷേമ പദ്ധതിയുടെ ഭാഗമായ മുതിർന്ന പൗരന്മാർക്കുള്ള യോഗ പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസി ഡൻ്റ് സി.കെ. ശ്രീകുമാർ ഉത്ഘാടനം
കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കരുണാകരൻ കലാമംഗലത്ത് എഴുതിയ ലേഖന സമാഹാരം ” ബോധായനം” പ്രകാശനം ചെയ്തു. മൂടാടി ഗ്രാമ പഞ്ചായത്ത്
കാപ്പാട്: കരുമുണ്ടിയാടി പരേതനായ അബ്ദുള്ള ഹാജിയുടെ ഭാര്യ ഇമ്പിച്ചിപാത്തു (80) അന്തരിച്ചു മക്കൾ: സൈഫുദ്ദീൻ(ഖത്തർ), അനസ്(പ്രസിഡന്റ്, മുസ്ലിം ലീഗ് ചേമഞ്ചേരി പഞ്ചായത്ത്),
കാപ്പാട് : അഫാം മൻസ്സിൽ താമസിക്കും പടിഞ്ഞാറെ ഉമ്മർ കണ്ടി ടി.പി സുബൈർ (60) അന്തരിച്ചു ഭാര്യ : സുലൈഖ( ബിച്ച)
മൂടാടി ഹിൽ ബസാർ മോവില്ലൂർ കുന്നുമ്മൽ അഭിലാഷ് (39) തീവണ്ടി തട്ടി മരിച്ചു. പിതാവ് പരേതനായ കുഞ്ഞിക്കണാരൻ, അമ്മ ശോഭ സഹോദരങ്ങൾ