അർജുന്റെ കുടുംബത്തിന് നേരെ നടക്കുന്ന സൈബർ ആക്രമണത്തിൽ മനാഫിനെതിരെ കേസ്

/

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിന് നേരെ നടക്കുന്ന സൈബർ ആക്രണമണത്തിൽ ലോറി ഉടമ മനാഫിനെതിരെ കേസെടുത്തു. സാമുദായിക സ്പർദ്ദ വളർത്തുന്ന രീതിയിൽ ഉൾപ്പടെ സമൂഹമാധ്യമങ്ങളിൽ വേട്ടയാടപ്പെടുന്നെന്ന് അർജുന്റെ സഹോദരി അഞ്ജു ഇന്നലെ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇതില്‍ ചേവായൂർ പോലീസാണ് കേസ് എടുത്തത്.

ബിഎൻഎസ് 192,120 (ഒ) കേരള പോലീസ് ആക്ട് (സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. മനാഫ് സമൂഹമാധ്യമങ്ങൾ വഴി തിരച്ചിലുമായി ബന്ധപ്പെട്ട കാര്യങ്ങളും അർജുന്റെ കുടുംബ പശ്ചാത്തലവും പ്രചരിപ്പിച്ചെന്നും കുടുംബത്തിന്റെ മാനസികാവസ്ഥയും വൈകാരികതയും മുതലെടുത്ത് പ്രചാരണം നടത്തിയെന്നും ലോറി ഉടമ മനാഫ് എന്ന യൂട്യൂബ് ചാനൽ ഉപയോ​ഗിച്ച് കുടുംബത്തെ അപകീർത്തിപ്പെടുത്തിയെന്നുമാണ് എഫ്.ഐ.ആർ.

വിവാദം ഉയര്‍ന്നതിനു പിന്നാലെ സഹോദരന്‍ മുബീന്‍ ഉള്‍പ്പെടെ കുടുംബത്തിനൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബത്തെ വേട്ടയാടരുതെന്നും സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്നും മനാഫ് അവശ്യപ്പെട്ടിരുന്നു. അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പി.ആര്‍. വര്‍ക്ക് നടത്തിയിട്ടില്ലെന്നും വൈകാരികമായ മുതലെടുപ്പ് നടത്തിയിട്ടില്ലെന്നും മനാഫ് പറഞ്ഞു. യുട്യൂബ് ചാനല്‍ തുടങ്ങിയത് കാര്യങ്ങള്‍ ലോകത്തെ അറിയിക്കാനും തന്റെ സുരക്ഷയ്ക്കുമാണ്. അര്‍ജുന്റെ കുടുംബത്തിന്റെ പേരില്‍ ഒരാളോടും പണപ്പിരിവ് നടത്തിയിട്ടില്ല. എന്തന്വേഷണം വേണമെങ്കിലും നടത്താമെന്നും കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് പത്രസമ്മേളനം നടത്തുന്നതെന്നും ഇതോടുകൂടി വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടു.

രാജ്യം കണ്ട ചരിത്രപരമായ ദൗത്യത്തെ ചെളിവാരിയെറിഞ്ഞ് അതിന്റെ മഹത്ത്വം ഇല്ലാതാക്കരുത്. വാഹനത്തിന്റെ ആര്‍.സി. ഉടമ മുബീനാണെന്നും എന്നാല്‍, ഉടമസ്ഥത തങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമാണെന്നും മനാഫ് വിശദീകരിച്ചു. കഴിഞ്ഞദിവസം നടത്തിയ പ്രതികരണം കുടുംബത്തിന് എന്തെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും മനാഫ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published.

Previous Story

കാരയാട് താമരശ്ശേരി മീത്തൽ ബാലൻ അന്തരിച്ചു

Next Story

ഡിസംബര്‍ ആദ്യ വാരം നടത്താന്‍ നിശ്ചയിച്ചിരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയിലേക്കു മാറ്റിയതായി മന്ത്രി വി.ശിവന്‍കുട്ടി

Latest from Local News

കാലിക്കറ്റ് സർവകലാശാലാ എം.എഡ്. പ്രവേശനം 2025 വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാലയുടെ 2025 – 26 അധ്യയന വര്‍ഷത്തെ എം.എഡ്  പ്രവേശനത്തിനുള്ള വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് നില സ്റ്റുഡന്റ്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 14 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 14 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.മാനസികാരോഗ്യ വിഭാഗം ഡോ.ലിൻഡ.എൽ.ലോറൻസ് ( 6.00 PM

ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു; തുടർ ചികിത്സയ്ക്കായി ബുധനാഴ്ച വീണ്ടും എത്തും

കോഴിക്കോട് : പൊലീസ് മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു. മർദനത്തിൽ ഷാഫിയുടെ മൂക്കിന്‍റെ ഇടത് വലത്

വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ്: വടകര റീച്ചിലെ മാര്‍ക്കിങ് പൂര്‍ത്തിയായി

വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ് പ്രവൃത്തിയുടെ ആദ്യഘട്ടമായി സ്ഥലത്തിന്റെ മാര്‍ക്കിങ് നടത്തി. വടകര അഞ്ചുവിളക്ക് മുതല്‍ അക്ലോത്ത്‌നട വരെ 2.6 കിലോമീറ്റര്‍ റോഡിന്റെ ഇരുഭാഗങ്ങളിലുമാണ്

ഷാഫി പറമ്പിലിനെതിരായ ആക്രമണത്തിനു പിന്നിൽ സിപിഎം സന്തത സഹചാരികളായ പോലീസ്: യുഡിഎഫ്

സിപിഎം നേതാക്കളുടെ സന്തത സഹചാരികളായ പോലീസുകാരാണ് ഷാഫി പറമ്പിൽ എംപിക്കെതിരായ ആക്രമണത്തിന് പിന്നിലെന്ന് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്