കാലിക്കറ്റ്‌ ചേമ്പർ ജൂബിലി ആഘോഷം ഒക്ടോബർ 6 ന്

കോഴിക്കോട് :കാലിക്കറ്റ്‌ ചേമ്പർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്റ്ററിയുടെ സിൽവർ ജൂബിലി ആഘോഷം ഈ മാസം 6 ന് രാവിലെ 9.30 ന് അശോകപുരം ചേമ്പർ ഭവനിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. 25-ാo വാർഷികം ആഘോഷത്തിന്റെ ഭാഗമായി എം ഒ എം മാർക്കറ്റിംഗ് ബാംഗ്ലൂരുമായി ചേർന്ന് ചേംബർ ബി 2 ബി എക്സ്പോ കാലിക്കറ്റ്‌ ട്രേഡ് സെന്ററിൽ
19 നും 20 നും സംഘടിപ്പിക്കുന്നു. രാവിലെ 11 മുതൽ രാത്രി 8 വരെയാണ് എക്സ്പോ. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും കോഴിക്കോട്ടെ ബിസിനസ്സ് സമൂഹത്തിന് കൂടുതൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് എക്സ്പോ സംഘടിപ്പിക്കുന്നതെന്ന് വാർത്ത സമ്മേളനത്തിൽ ചേമ്പർ പ്രസിഡന്റ് വിനീഷ് വിദ്യാധരൻ പറഞ്ഞു.നിലവിലെ ബിസിനസ്സിൽ ഡീലർഷിപ്പ് ഫ്രാഞ്ചയ്സീ എന്നിവ നൽകി വിപുലീകരിക്കാൻ ആഗ്രഹിക്കുന്നവർക്കും പുതിയ ഉത്പന്നങ്ങൾ ലോഞ്ച് ചെയ്യാനും ഈ എക്സ്പോ ഉപയോഗിക്കാം.

ഫ്രാഞ്ചൈസി, ഡീലർഷിപ്പ്, ഇൻവെസ്റ്റേഴ്സ് എക്സ്പോയിൽ 100 ൽ കൂടുതൽ കമ്പനികളുടെ 2,000 പുതിയ സംരംഭകത്വ അവസരങ്ങൾ,,10,000 ത്തോളം വിദഗ്ദ്ധരായ നിക്ഷേപകരും തൊഴിൽ അവസരങ്ങളും. 5,000 കോടിയിലധികം ബിസിനസും നടക്കും. കാർഷിക ഉൽപ്പന്നങ്ങൾ, യന്ത്രങ്ങൾ അപ്പാരൽ ഓട്ടോമൊബൈൽസ്,സൗന്ദര്യം നിർമ്മാണം പാലുൽപ്പന്നങ്ങൾ വിദ്യാഭ്യാസം ഇലക്ട്രിക് വാഹനങ്ങൾ എഫ് എം സി ജി സാമ്പത്തിക സേവനങ്ങൾ ജെംസ് ആൻഡ് ആഭരണങ്ങൾ ഹോസ്പിറ്റാലിറ്റി ആരോഗ്യവും ആരോഗ്യവും ഐടി ഹാർഡ്വെയറും ഇൻഫ്രാസ്ട്രക്ചറും അന്താരാഷ്ട്ര ബ്രാൻഡുകൾ, ഐടി സോഫ്റ്റ് വെയർ ഉൽപ്പന്നങ്ങൾ, ലോജിസ്റ്റിക്സ് ആൻഡ് കൊറിയർ സേവനങ്ങൾ, ലോഹങ്ങൾ, നിർമ്മാണം, പെട്രോകെമിക്കൽ, റിയൽ എസ്റ്റേറ്റ്, സ്റ്റാർട്ടപ്പുകൾ സ്പോർട്സ് ആന്റ് ലെഷർ,ടെലികോം ഉൽപ്പന്നങ്ങൾ, ടൂറിസം ആരോഗ്യം എന്നീ മേഖലകളും എക്സ്പോയിൽ പങ്കെടുക്കും.
സ്റ്റാൾ ബുക്കിംഗ് ന് 7022998819,
8075809884 ബന്ധപ്പെടാവുന്നതാണ്.

 

Leave a Reply

Your email address will not be published.

Previous Story

വിളയാട്ടൂർ കളരിക്കണ്ടി ശാരദാമ്മ അന്തരിച്ചു

Next Story

പോസ്റ്റ്മാൻ ടി.ടി. ഭാസ്ക്കരൻ പടിയിറങ്ങുന്നു, 42 വർഷത്തെ സേവനത്തിന് വിരാമം

Latest from Main News

പരിചിത നമ്പറുകളിൽ നിന്ന് ഒടിപി നമ്പർ ചോദിച്ച് വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്ന തട്ടിപ്പ് വ്യാപകമാകുന്നതായി പോലീസ്

പരിചിത നമ്പറുകളിൽ നിന്ന് ഒടിപി നമ്പർ ചോദിച്ച് വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്ന തട്ടിപ്പ് വ്യാപകമാകുന്നതായി പോലീസ്. സംസ്ഥാനത്ത് ഇത്തരത്തിൽ വ്യാപകമായി വാട്സ്ആപ്പ്

റേഷൻ കാർഡുകൾ തരം മാറ്റുന്നതിനായി ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു

റേഷൻ കാർഡ് ഉടമകളിൽ നിന്നും മുൻഗണന വിഭാഗത്തിലേക്ക് റേഷൻ കാർഡുകൾ തരം മാറ്റുന്നതിനായി ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി. ആയിരം സ്ക്വയർ

മാധ്യമ വാർത്തകളിൽ ആവർത്തിച്ചു വരുന്ന സ്ത്രീവിരുദ്ധത ഒഴിവാക്കുന്നതിന് നിർദ്ദേശങ്ങളുമായി വനിതാ കമ്മീഷൻ

മാധ്യമ വാർത്തകളിൽ ആവർത്തിച്ചു വരുന്ന സ്ത്രീവിരുദ്ധത ഒഴിവാക്കുന്നതിന് നിർദ്ദേശങ്ങളുമായി വനിതാ കമ്മീഷൻ. ലൈംഗിക ചുവയുള്ള തലക്കെട്ടുകളും. സ്ത്രീകളെ മോശമായി ചിത്രീകരിക്കും വിധത്തിലുള്ള

70 വയസ്സിന് മുകളിലുള്ളവർക്ക് കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷൂറൻസ്

70 വയസ്സിന് മുകളിലുള്ളവർക്ക് കൈതാങ്ങായി കേന്ദ്ര സർക്കാരിന്റെ മുൻനിര ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതിക്ക് തുടക്കമായി. സാമ്പത്തിക നില

ആനകൾക്ക് കുറി തൊടീക്കുന്നതിൽ വിലക്കേർപ്പെടുത്തി ഗുരുവായൂർ ദേവസ്വം ബോർഡ്

ഗുരുവായൂരിൽ ആനകൾക്ക് കുറി തൊടീക്കുന്നതിൽ വിലക്കേർപ്പെടുത്തി ഗുരുവായൂർ ദേവസ്വം ബോർഡ്. പാപ്പാന്മാർക്കായി ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ 17ന് പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം