ലഹരിയ്‌ക്കെതിരെ വിദ്യാർത്ഥികൾക്കായ് സംവാദസദസ്സ് സംഘടിപ്പിച്ചു

ഉള്ളിയേരി :കേരള സർക്കാർ വിമുക്തി മിഷനും ഉള്ളിയേരി ഗ്രാമ പഞ്ചായത്തും ചേർന്ന് പുത്തഞ്ചേരി റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലഹരിയ്ക്കെതിരെ വിദ്യാർത്ഥികൾക്കായി സംവാദസദസ്സ് സംഘടിപ്പിച്ചു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സി അജിത അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി എക്‌സൈസ് ഇൻസ്‌പെക്ടർ ബേബി കെ. പി ഉദ്ഘാടനം ചെയ്തു.സിവിൽ എക്സൈസ് ഓഫീസർ റഷീദ് പി വിഷയം അവതരിപ്പിച്ചു. ഹിമ നന്താത്ത്, സോനബേട്ടി, ആര്യ, ശിവ രാജേഷ്, നിയാസ്, ജ്യോതി എന്നിവർ സംസാരിച്ചു. ബിജു ടി ആർ പുത്തഞ്ചേരി സ്വാഗതവും നീതു എളങ്ങോട്ടുമ്മൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.