കൃഷി വകുപ്പ് സംസ്ഥാനത്താകെ കേരളഗ്രോ, മില്ലറ്റ് കഫേകൾ ആരംഭിക്കുന്നു

കൃഷി വകുപ്പ് സംസ്ഥാനത്താകെ കേരളഗ്രോ, മില്ലറ്റ് കഫേകൾ ആരംഭിക്കുന്നു. കേരളീയരുടെ തനത് ഭക്ഷണ രീതികളിൽ ചെറുധാന്യങ്ങൾ കൂടി ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ ജില്ലകളിലും കഫേകൾ പ്രവർത്തനം തുടങ്ങുന്നത്. കൃഷിക്കൂട്ടങ്ങൾ, കാർഷിക ഉൽപ്പാദക കമ്പനികൾ, കുടുംബശ്രീ ഗ്രൂപ്പുകൾ, ചെറുധാന്യ കൃഷിവ്യാപന പദ്ധതിയിൽ രൂപീകരിച്ച ഗ്രൂപ്പുകൾ, അഗ്രോ സർവീസ് സെന്ററുകൾ എന്നിവർക്കായിരിക്കും കഫേയുടെ ഏകോപനവും ചുമതലയും. കർഷകരുടെ വരുമാന വർദ്ധനവും പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണവും ലക്ഷ്യം വെച്ച് നടപ്പാക്കുന്ന കേരളഗ്രോ ഔട്ട്ലെറ്റുകളും മില്ലറ്റ് കഫേകളും മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പരിപാടികളിൽ ഉൾപ്പെടുത്തിയാണ് നടപ്പാക്കുന്നത്. കൃഷിക്കൂട്ടങ്ങൾക്ക് എത്ര കഫേ വേണമെങ്കിലും തുടങ്ങാം. കേരള ഗ്രോ ഷോപ്പ് ആരംഭിക്കാൻ 10 ലക്ഷം രൂപയും മില്ലെറ്റ് കഫേകൾക്ക് അഞ്ച് ലക്ഷം രൂപയും സർക്കാർ സഹായം നൽകും. വിവിധതരം ചെറുധാന്യങ്ങളും അവയുടെ മൂല്യവർധിത ഉൽപ്പന്നങ്ങളും കഫേകളിൽ ലഭിക്കും.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലെറ്റ് റിസർച്ച് (ഐഐഎംആർ) ഹൈദരാബാദുമായി സഹകരിച്ച് മില്ലറ്റ് കഫേ സംരംഭകർക്ക് കൃഷി വകുപ്പ് പ്രത്യേക പരിശീലനം നൽകിയിരുന്നു. പദ്ധതിയുടെ ഭാഗമായി പാചക മേഖലയിൽ പ്രാവീണ്യമുള്ള യുവാക്കൾക്ക് ഹൈദരാബാദ് ന്യൂട്രിഹബ്ബിൽ ഒരാഴ്ചത്തെ ദേശീയതല പരിശീലനവും സംഘടിപ്പിക്കുന്നുണ്ട്. വിവിധ ഫാമുകൾ, കൃഷിക്കൂട്ടങ്ങൾ, എഫ്പിഒ കൾ, അഗ്രോ സർവീസ് സെന്ററുകൾ, എൻജിഒകൾ എന്നിവരുടെ ഉൽപ്പന്നങ്ങളും ചെറുധാന്യ ഉൽപ്പന്നങ്ങളും കേരളഗ്രോ ബ്രാൻഡിൽ ഗുണമേന്മ ഉറപ്പാക്കി പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന തരത്തിലാണ് വിപണിയിൽ മില്ലറ്റ് കഫേ ഔട്ട്ലെറ്റുകൾ അവതരിപ്പിച്ചിട്ടുള്ളത്. കേരളഗ്രോ ബ്രാൻഡിലൂടെ കൃഷി വകുപ്പിന്റെ വിവിധ ഫാമുകളുടെ ഉൽപ്പന്നങ്ങൾ ഓൺലൈനായി വിപണനവും ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

പേരാമ്പ്ര പതിനൊന്നു വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ അറസ്റ്റിൽ

Next Story

സർക്കാർ ജോലി പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്ന് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായ ശ്രുതി

Latest from Main News

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 21.04.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

*കോഴിക്കോട്’ഗവ* *മെഡിക്കൽകോളേജ് ഹോസ്പിറ്റൽ*  *21.04.25.തിങ്കൾ.* *പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ* 🚨🚨🚨🚨🚨🚨🚨🚨   *👉ജനറൽമെഡിസിൻ* *ഡോ.ജയേഷ്കുമാർ*  *👉സർജറിവിഭാഗം* *ഡോ ശ്രീജയൻ.* *👉ഓർത്തോവിഭാഗം* *ഡോ.ജേക്കബ് മാത്യു*

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം. എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേന എൻഐഎ എസ്‌പിയായി ഡൽഹിയിൽ ചുമതലയേൽക്കാൻ പോകുന്നതോടെയാണ് മാറ്റം.

ശബരിമല സന്നിധാനത്ത് നിർമിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു

ശബരിമല സന്നിധാനത്ത് നിർമിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു. പതിനെട്ടാം പടിക്കു മുന്നിൽ വലിയ നടപ്പന്തലിന് പുറകുവശത്തായി മീനം രാശിയിലാണ്

ഈ വർഷം മുതൽ അധ്യാപകർക്ക് 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സി.ബി.എസ്.ഇ

ഈ വർഷം മുതൽ അധ്യാപകർക്ക് 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സി.ബി.എസ്.ഇ. സിബിഎസ്ഇയുടെ  ‘സ്​​റ്റെം’ പദ്ധതിയുടെ ഭാഗമായാണ് വ​ർ​ഷ​ത്തി​ൽ 50 മ​ണി​ക്കൂ​ർ

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ നാല്, ഏഴ് ക്ലാസ് വിദ്യാർത്ഥികളുടെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. ഏപ്രിൽ അവസാനത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം.