സർക്കാർ ജോലി പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്ന് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായ ശ്രുതി

സർക്കാർ ജോലി പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്ന് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായ ശ്രുതി. വാഹനാപകടത്തിൽ പ്രതിശ്രുത വരനേയും നഷ്ടമായ ശ്രുതിക്ക്‌ എല്ലാ സംരക്ഷണവും നൽകുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്നത്തെ ക്യാബിനറ്റ്‌ തീരുമാനത്തിലാണ്‌ ശ്രുതിക്ക്‌ സർക്കാർ ജോലി പ്രഖ്യാപിച്ചത്‌. അല്പം മുമ്പ് വാർത്താസമ്മേളനത്തിലൂടെ മുഖ്യമന്ത്രി തന്നെ ഇക്കാര്യം അറിയിച്ചിരുന്നു.

സർക്കാർ പ്രഖ്യാപനത്തിൽ വളരെ സന്തോഷമുണ്ടെന്നും ഇത് കാണാൻ ജെൻസൺ ഇല്ലാത്തതിന്റെ വേദന മാത്രമാണ് ഉള്ളതെന്ന് ശ്രുതി പ്രതികരിച്ചു. വയനാട്ടിൽ തന്നെ ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും ഇതിനായുള്ള നടപടികളുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രുതി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.