പൂക്കാട് കലാലയത്തിൽ നവരാത്രി മഹോത്സവത്തിന് തിരിതെളിഞ്ഞു

കലാസമ്പന്നമായ നവരാത്രി ദിനങ്ങളെ വരവേറ്റു കൊണ്ട് പൂക്കാട് കലാലയ ത്തിൽ പത്തു ദിവസത്തെ നവരാത്രി ആഘോ ഷങ്ങൾക്ക് തുടക്കമായി.സംഗീതാചാര്യൻ മലബാർ സുകുമാരൻ ഭാഗവതർ സ്മാരക സംഗീത മണ്ഡപത്തിൽ പ്രശസ്ത സംഗീതജ്ഞൻ പയ്യന്നൂർ കെ . വി .ജഗദീഷ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു . യു.കെ.രാഘവൻ അ
ധ്യക്ഷത വഹിച്ച യോഗത്തിൽ ശിവദാസ് ചേമഞ്ചേരി ,സുനിൽകുമാർ തിരുവങ്ങൂർ ശിവദാസ് കാരോളി എന്നിവർ സംസാരിച്ചു.തുടർന്ന് പയ്യന്നൂർ കെ. വി. ജഗദീഷിന്റെ നേതൃത്വത്തിൽ കർണാടക കച്ചേരി അരങ്ങറി . അഖിൽ ആർ .എസ് .(വയലിൻ ) ഋഷികേശ് ( മൃദംഗം)രാമൻ നമ്പൂതിരി (ഘടം) എന്നിവർ പക്ക മേളമൊരുക്കി.തുടർ ദിവസങ്ങളിൽ ശാസ്ത്രീയ സംഗീത കച്ചേരി, ഗസൽ , ഉപകരണ സംഗീത കച്ചേരി ,ഭരതനാട്യം ,മോഹിനിയാട്ടം , ഭക്തിഗാനമേള എന്നിവ നടക്കും.ഗ്രന്ഥം വെപ്പ് ,മഹാനവമി പൂജ വിദ്യാരംഭം , കലാപഠന ക്ലാസുകളിലേക്കുള്ള പ്രവേശനം , സമൂഹ കീർത്തനാലാപനം എന്നിവയും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട് . ഒക്ടോബർ 1 മുതൽ 31 വരെ നൃത്തം, സംഗീതം, വാദ്യം ,ചിത്രം എന്നീ ക്ലാസ്സുകളിലേക്കുള്ള പ്രവേശനം നടക്കും.

Leave a Reply

Your email address will not be published.

Previous Story

തുറയൂർ സമത കലാസമിതിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന് പയ്യോളി അങ്ങാടിയിൽ നടന്ന പരിപാടികൾ ജനപങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി

Next Story

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 04.10.2024.വെള്ളി ഒ.പി പ്രധാനഡോക്ടമാർ

Latest from Local News

തറമ്മൽ മുക്ക് – മമ്മിളി താഴെ റോഡ് ഗതാഗത യോഗ്യമാക്കണം: കോൺഗ്രസ്സ്

കാവുംന്തറ – ചങ്ങരം വെള്ളി റോഡിന്റെ ഭാഗമായ – തറമ്മൽ മുക്ക് -മമ്മിളിതാഴെ ഭാഗം പൊട്ടിപൊളിഞ്ഞ് പുർണ്ണമായും തകർന്നിരിക്കുകയാണ്. കാൽനടയാത്ര പോലും

നിടുമ്പൊയിൽ അരിക്കാം ചാലിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

നിടുമ്പൊയിൽ: അരിക്കാം ചാലിൽ കുടിവെള്ള പദ്ധതി മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത്

പൂഴിത്തോട്‌ പടിഞ്ഞാറത്തറ വയനാട് ബദൽ പാത സർവേ തുടങ്ങി

പേരാമ്പ്ര: പൂഴിത്തോട് പടിഞ്ഞാറത്തറ വയനാട്‌ ബദൽ റോഡിൻ്റെ പൂഴിത്തോട് ഭാഗത്തെ സർവേ നടപടികൾ ആരംഭിച്ചു. സംസ്ഥാന സർക്കാർ നിർദേശത്തിൽ ഊരാളുങ്കൽ ലേബർ

മണൽക്കടത്ത് സംഘത്തിന്റെ ആക്രമണം; പൊലീസുകാരെ ലോറി ഇടിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

മലപ്പുറം : തിരൂരിൽ മണൽക്കടത്ത് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ലോറി ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തെ പൊലീസ് പിടികൂടി. ആനപ്പടി മങ്ങോട്ട്

കോഴിക്കോട്  ഗവ: മെഡിക്കൽകോളേജ്’ ‘ഹോസ്പിറ്റൽ 12-09-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട്  ഗവ: മെഡിക്കൽകോളേജ്’ ‘ഹോസ്പിറ്റൽ 12-09-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ ജനറൽമെഡിസിൻ ഡോ.സൂപ്പി 👉സർജറിവിഭാഗം ഡോ.രാഗേഷ് 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം