ഗാന്ധി ജയന്തിയോടനുബന്ധിച്ച് പുകസ ചെങ്ങോട്ടുകാവ് യൂണിറ്റും സൈമ ലൈബ്രറിയും ചേർന്ന് ഗാന്ധി സ്മൃതി നടത്തി

ഗാന്ധി ജയന്തിയോടനുബന്ധിച്ച് പുകസ ചെങ്ങോട്ടുകാവ് യൂണിറ്റും സൈമ ലൈബ്രറിയും ചേർന്ന് ഗാന്ധി സ്മൃതി നടത്തി. ‘ഗാന്ധിജിയും കാലവും ‘ എന്ന വിഷയത്തിൽ കെ. ഭാസ്കരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിജിയുടെ ഓർമ്മ ഒരു ആചരണത്തിനു വേണ്ടിയുള്ള ഗതകാല സ്മരണയല്ലെന്നും അത് നമ്മൾ ഇന്ത്യക്കാർക്ക് മുന്നോട്ടു പോകാനുള്ള ആയുധമാണെന്നും അദ്ദേഹം പറഞ്ഞു.

സൈമ സെക്രട്ടറി അഖിൽരാജ് സ്വാഗതം പറഞ്ഞ പരിപാടിയിൽ പുകസ യൂണിറ്റ് പ്രസിഡന്റ്‌ എ. സുരേഷ് ആദ്ധ്യക്ഷ്യം വഹിച്ചു. പുകസ മേഖലാ സെക്രട്ടറി മധു കിഴക്കയിൽ, യൂണിറ്റ് സെക്രട്ടറി എ. സജീവ്കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.