ഏറെ ആരാധകരുണ്ടായിരുന്ന കുട്ടന്‍കുളങ്ങര ശ്രീനിവാസന്‍ എന്ന ആന ചരിഞ്ഞു. നാല്‍പ്പത്തി മൂന്നാം വയസ്സിലാണ് അന്ത്യം. തമിഴ്‌നാട്ടിൽ ജനിച്ച ആന പിന്നീട് കേരളത്തിലെ ഉത്സവങ്ങളുടെ നിറമായി മാറുകയായിരുന്നു. നാടന്‍ ആനകളിലെ പ്രമുഖസ്ഥാനക്കാരനായിരുന്ന കൊമ്പനായിരുന്നു.
ശ്രീനിവാസൻ്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത വിടർന്ന കൊമ്പഴകായിരുന്നു. 1981 ചെന്നൈ ഗിണ്ടി പാലസില്‍ ജനിച്ച ശ്രീനിവാസനെ 1992ല്‍ കുട്ടന്‍കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ നടയിരുത്തി. 9 അടി 4 ഇഞ്ച് ഉയരക്കാരനായിരുന്ന ഗ്രീനിവാസന്‍, 33 വര്‍ഷമായി കുട്ടന്‍കുളങ്ങര ഉത്സവത്തിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിലാണ് അവസാനമായി പങ്കെടുത്തത്.
വലിയ എടുത്തകന്ന നല്ല കൊമ്പുകളും നല്ല ചെവിയും നിലത്ത് മുട്ടുന്ന തുമ്പിക്കൈയും ശ്രീനിവാസൻ്റെ പ്രത്യേകതകളാണ്. നാടൻ ആനകളെ വെല്ലുന്നതായിരുന്നു ആനയുടെ ഭംഗി. മാതംഗലീലയിൽ പറയുന്ന ഒട്ടുമിക്ക ലക്ഷണശാസ്ത്രങ്ങളും ശ്രീനിവാസനിലും കാണാം. ഉയരം കൃത്യമായി നോക്കിയാൽ 9 അടി 4 ഇഞ്ച് ആണ്.
വനവകുപ്പ് ഉദ്യോഗസ്ഥരുടെ ഇന്‍ക്വസ്റ്റിനുശേഷം ഭൗതികശരീരം കോടനാട് സംസ്‌ക്കരിക്കും.