വടകര വിട വാങ്ങിയ കൂടാളി അശോകൻ എന്നാൽ കോൺഗ്രസ്സിനും യു ഡി എഫിനും വിശ്രമം അറിയാത്ത പോരാളി ആരോഗ്യ പ്രശ്നം ഇത്തവണ വന്നിട്ടും ലോക്‌സഭാ .തിരഞ്ഞെടുപ്പ് രംഗത്ത് പരസ്യമായി ഇല്ലെങ്കിലും നേതൃത്വത്തിനും അണികൾക്കും ഒരുപോലെ മാർഗ നിർദ്ദേശവുമായി കൂടാളി ഉണ്ട്.. വടകരയിലെ കോൺഗ്രസിൻ്റെ താഴെ തട്ടിൽ നിന്നുമുതൽ എല്ലാ പ്രവർത്തങ്ങല്കും നേതൃതം നൽകിയ നേതാവാണ്,വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം വീട്ട് വളപ്പിൽ സംസ്‌ക്കരിച്ചു . മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി ചന്ദ്രൻ, കോൺഗ്രസ് നേതാക്കളായ കോട്ടയിൽ രാധാകൃഷ്ണൻ,, സതീശൻ കുരിയാടി, അഡ്വ പി ടി കെ നജ്‌മൽ എന്നിവർ മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു. കെ കെ രമ എംഎൽഎ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ സി കെ നാണു, അഡ്വ: കെ പ്രവീൺ കുമാർ,വി എം ചന്ദ്രൻ ,രാജേഷ് കീഴരിയൂർ, കെ ബാലനാരായൻ, മനയത്ത് ചന്ദ്രൻ, അഡ്വ: ഐ മൂസ.,സുനിൽ മടപ്പള്ളി. കെ സി അബു, പ്രദീപ് ചോമ്പാല.,പുറന്തേടത്ത് സുകുമാരൻ, അഡ്വ പ്രമോദ് കക്കട്ടിൽ,കാവിൽ രാധകൃഷ്ണൻ എം കെ ഭാസ്‌കരൻ,എൻ. പി. അബ്ദുള്ള ഹാജി,,അഹമ്മദ് പുന്നക്കൽ,എൻ വേണു.അച്യുതൻ പുതിയേടതത്.പി പി രാജൻ, രാജേഷ് കീഴരിയൂർ പറമ്പത്ത് പ്രഭാകരൻ, പി ബാബുരാജ് ,വി. കെ. പ്രേമൻ എന്നിവർ പരേതന്റെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.. കോൺഗ്രസ് പ്രവർത്തസമിതി അംഗം എ കെ ആൻ്റണി അനുശോചിച്ചു
വടകരയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഡിസിസി ജനറൽ സെക്രട്ടറിയുമാ യിരുന്ന കൂടാളി അശോകന്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി സാധാരണ നെയ്ത്ത് തൊഴിലാളിയായി തുടങ്ങി സ്വപ്രയത്നത്താൽ പടിപടിയായി ഉയർന്ന നിസ്വാർത്ഥനായ രാഷ്ട്രീയ പ്രവർത്തകനെയാണ് വടകരക്ക് നഷ്ടപ്പെട്ടതെന്ന് മുൻ എംഎൽഎ സി കെ നാണു അനുസ്മരിച്ചു. അനുശോചന യോഗത്തിൽ ചോറോട് പഞ്ചായത്ത് വികസന കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ അധ്യക്ഷ്യം വഹിച്ചു.വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സതീശൻ കുരിയാടി അനുശോചന പ്രമേയം. കേരള ഹൗസിംഗ് ബോർഡ് ചെയർമാൻ കെ. സി അബു, ആർജെഡി സംസ്ഥാന സെക്രട്ടറി മനയത്ത് ചന്ദ്രൻ,മധു കുറുപ്പത്ത്, ഐ. മൂസ, കോട്ടയിൽ രാധാകൃഷ്ണൻ,പി. ടി. കെ നജ്മൽ,വാർഡ് മെമ്പർ ലളിത,ഇസ്മൈൽ മാസ്റ്റർ,ആർ.സത്യൻ, ഒ. ബാലൻ, സത്യനാഥൻ, ശശി വള്ളിക്കാട്, പറമ്പത്ത് പ്രഭാകരൻ,സി. നിജിൻ, വി. പി ദുൽഖിഫിൽ, മഠത്തിൽ പുഷ്പ എന്നിവർ സംസാരിച്ചു.