വർഷങ്ങളായി വ്യത്യസ്ത രൂപത്തിൽ സമരം പരിപാടികളും, സമ്മർദ്ദങ്ങളും നടത്തിയിട്ടും ചരിത്രപ്രസിദ്ധമായ തിക്കോടി ടൗണിൽ അടിപ്പാത എന്ന സ്വപ്നം ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. അതിൽ പ്രതിഷേധിച്ച് ഓണനാളിലും, ഇപ്പോൾ ഗാന്ധിജയന്തി ദിനത്തിലും ജനങ്ങൾ നിരഹാര സമരവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.
ഉദ്ഘാടനമോ, അഭിവാദ്യങ്ങളോ ഇല്ലാതെ, തികച്ചും വ്യത്യസ്തമായ ശൈലിയിലാണ് നിരാഹാര സമരം നടത്തിയത്. ജനങ്ങളുടെ കത്തുന്ന മനസ്സ് കാണാൻ ഇനിയും അധികാരികൾ തയ്യാറാകുന്നില്ലെങ്കിൽ കൂടുതൽ രൂക്ഷമായ രൂപത്തിൽ സമരപരിപാടികൾ ആസൂത്രണം ചെയ്യേണ്ടി വരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കെ. വി സുരേഷ് കുമാർ, ഭാസ്കരൻ തിക്കോടി,കെ .പി നാരായണൻ ,കെ വി മനോജ് ,അശോകൻ ശില്പ, ശ്രീധരൻ ചെമ്പുംചെല, വിജയൻ ചെട്ടിയാൻകണ്ടി നദീർ തിക്കോടി,സുനിൽ നവോദയ, ബാബു തോയാട്ട് ,വിശ്വനാഥൻ പവിത്രം ,എം .കെ സുനിൽ, ശശി വെണ്ണാടി,മമ്മു ദോഫാർ, വേണു പണ്ടാരപ്പറമ്പിൽ, ഗോപിനാഥ് എന്നിവർ പങ്കെടുത്തു.