കൊയിലാണ്ടി താലൂക്കിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡിലെ അംഗങ്ങൾക്കായുള്ള e KYC അപ്ഡേഷൻ 2024 ഒക്ടോബർ മൂന്നു മുതൽ എട്ട് വരെ അതാത് റേഷൻ കടകളിൽ വെച്ച് നടത്തും

കൊയിലാണ്ടി താലൂക്കിലെ എ എ വൈ (മഞ്ഞ) മുൻഗണന (പിങ്ക്) റേഷൻ കാർഡിലെ മുഴുവൻ അംഗങ്ങൾക്കായുള്ള e KYC അപ്ഡേഷൻ 2024 ഒക്ടോബർ 3 മുതൽ 08 വരെ അതാത് റേഷൻ കടകളിൽ വെച്ച് നടത്തും. മഞ്ഞ , പിങ്ക് റേഷൻ കാർഡുകളിലെ എല്ലാ അംഗങ്ങളും ഈ കാലയളവിനുള്ളിൽ റേഷൻ കടകളിൽ എത്തി eKYC അപ്ഡേഷൻ നടത്തേണ്ടതാണ് .

കൃത്യസമയത്ത് eKYC അപ്ഡേഷൻ നടത്തിയില്ലെങ്കിൽ അവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ സാധ്യതയുണ്ട് കഴിഞ്ഞ തവണ eKYC അപ്ഡേറ്റ് ചെയ്തവരും ഈ വർഷം ഓഗസ്റ്റ് 5 ന് ശേഷം ബയോമെട്രിക് ഓതെന്റികേഷൻ വഴി റേഷൻ സാധനം വാങ്ങിയ അംഗങ്ങളും eKYC ഇനിയും അപ്ഡേറ്റ് ചെയ്യേണ്ടതില്ല. https://epos.kerala.gov.in എന്ന വെബ്സൈറ്റ് വഴി നിലവിൽ eKYC അപ്ഡേഷൻ നടത്തിയവരുടെ വിവരങ്ങൾ അറിയാവുന്നതാണെന്ന്  കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ  ചന്ദ്രൻ കുഞ്ഞി പറമ്പത്ത് അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

പിഷാരികാവ് നാലമ്പല നവീകരണം സംഭാവന കൗണ്ടർ ഉദ്ഘാടനം ചെയ്തു

Next Story

പോക്സോ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

Latest from Local News

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

 കുറ്റ്യാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. കുറ്റ്യാടി അടുക്കത്ത് സ്വദേശി ചേക്കു എന്ന അജ്‌നാസാണ്

അധ്യാപക നിയമനം

കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്എസ്ടി ഹിസ്റ്ററി (ജൂനിയര്‍), മാത്‌സ് (ജൂനിയര്‍), കൊമേഴ്സ് (സീനിയര്‍) ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള

എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് അന്തരിച്ചു

കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ

ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം .ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍