കാപ്പാട് കൊയിലാണ്ടി തീരദേശ റോഡിന്റെയും താലൂക്ക് ആശുപത്രിയുടെയും ശോചീയാവസ്ഥക്കെതിരെ ബി.ജെ.പി എം.എല്‍.എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കൊയിലാണ്ടി: കാപ്പാട് കൊയിലാണ്ടി തീരദേശ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക,താലൂക്ക് ആശുപത്രിയിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയുടെ ഓഫീസിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഉപ്പാലക്കണ്ടിയില്‍ നിന്നുമാരംഭിച്ച മാര്‍ച്ച് ടൗണ്‍ ഹാളിനു മുന്നില്‍ പോലീസ് തടഞ്ഞു.യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍ പ്രഫുല്‍ കൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി.രാധാകൃഷ്ണന്‍,മണ്ഡലം പ്രസിഡന്റ് എസ്.ആര്‍ ജയ്കിഷ്, പയ്യോളി മണ്ഡലം പ്രസിഡന്റ് എ.കെ ബൈജു,സംസ്ഥാന കമ്മിറ്റി അംഗം വായനാരി വിനോദ് ,ജില്ലാ ട്രഷറര്‍ വി.കെ.ജയന്‍,ജില്ലാ കമ്മിറ്റി അംഗം അഡ്വ.വി.സത്യന്‍,മണ്ഡലം ജന: സെക്രട്ടറി കെ.വി.സുരേഷ്,അഡ്വ.എ.വി.നിധിന്‍, കൗണ്‍സിലര്‍മാരായ കെ.കെ.വൈശാഖ്,വി.കെ.സുധാകരന്‍,യുവമോര്‍ച്ച ജില്ലാ ജന:സെക്ര അതുല്‍ പെരുവട്ടുര്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് വി.കെ.മുകുന്ദന്‍,ഒ.മാധവന്‍,ഗിരിജ ഷാജി,ടി.പി.പ്രീജിത്ത്,രവി വല്ലത്ത്,കെ.പി.എല്‍.മനോജ് , രതീഷ് തൂവക്കോട്,പ്രിയ ഒരുവമ്മല്‍,പ്രസാദ് വെങ്ങളം എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.

Previous Story

പോക്സോ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

Next Story

പിഷാരികാവിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി

Latest from Local News

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ

മേലൂർ കോതേരി ശ്രീസുതൻ ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു

ചെങ്ങോട്ടുകാവ്: മേലൂർ കോതേരി ശ്രീസുതൻ (65) ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു. അച്ഛൻ: പരേതനായ മാടഞ്ചേരി ഗംഗാധരൻ നായർ. അമ്മ: പരേതയായ കോതേരി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.എല്ലുരോഗ വിഭാഗം  ഡോ : റിജു.