എ കെ ജി ഗ്രന്ഥാലയം തറമലങ്ങാടി ഗാന്ധിജയന്തി ദിനം സമുചിതമായി ആചരിച്ചു

അരിക്കുളം : എ കെ ജി ഗ്രന്ഥാലയം, തറമലങ്ങാടി ഗാന്ധിജയന്തി ദിനം സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി രാവിലെ അരിക്കുളം നാലാം വാർഡ് തറമലങ്ങാടിയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ആയുർവേദ ആശുപത്രിയും ചുറ്റുപാടും ശുചീകരിച്ചു. ശുചീകരണ പ്രവർത്തി നാലാം വാർഡ് അംഗം വി പി അശോകൻ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് ഡോക്ടർ രമ്യ,കെ കെ മനോജ് കുമാർ മാസ്റ്റർ, കെ ട്ടി വിജിത്ത്, കെ കെ മാധവൻ, സി രമേശൻ മാസ്റ്റർ, എൻ കെ നാരായണൻ, പി അമ്മദ്, കെ കെ പുഷ്പ, ഷിജില പി, മുജൂ കാരയാട്, പി ബിസ എന്നിവർ നേതൃത്വം നൽകി.

വൈകീട്ട് ഗ്രന്ഥാലയത്തിൽ വച്ച് ഗാന്ധി ക്വിസ് മത്സരം യുപിതല വിദ്യാർഥികൾക്കായി നടത്തി. മത്സരത്തിൽ കാരയാട് യു പി സ്കൂൾ വിദ്യാർത്ഥികളായ ലിയോണ എസ്സ് വിജയ്,തേജൽ, നേഹ പ്രവീൺ തുടങ്ങിയവർ വിജയികളായി. വിജയികൾക്കുള്ള ഉപഹാരം വാർഡംഗം വി പി അശോകൻ വിതരണം ചെയ്തു.ജിനീഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.പരിപാടിയിൽ കെ കെ സി രവീന്ദ്രൻ, കെ ടി വിജിത്ത് എന്നിവർ സംസാരിച്ചു. പന്തലായിനി ബിആർസിയിലെ സോഷ്യൽ സയൻസ് റിസോഴ്സ് പേഴ്സൺ ബി കെ പ്രവീൺകുമാർ മാസ്റ്റർ ക്വിസ് നയിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് നാളെ തുടക്കമാകും

Next Story

ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് വാട്സാപ് പോലെയുള്ള സമൂഹ​മാധ്യമങ്ങളിലൂടെ നോട്ടുകൾ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 26 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 26 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..     1.എല്ല് രോഗവിഭാഗം      ഡോ:റിജു.

കൊയിലാണ്ടി നഗരസഭ :യു.കെ ചന്ദ്രൻ എൽ.ഡി.എഫ് ചെയർമാൻ സ്ഥാനാർഥി അഡ്വക്കേറ്റ് പി.ടി. ഉമേന്ദ്രൻ യുഡിഎഫ് ചെയർമാൻ സ്ഥാനാർത്ഥി, അഭിന നാരായണൻ ബി ജെ പി സ്ഥാനാർത്ഥി

കൊയിലാണ്ടി നഗരസഭയിലെ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥിയായി സി.പി.എമ്മിലെ യു. കെ ചന്ദ്രനെ തീരുമാനിച്ചു. യു.ഡി.എഫിന്റെ

ആഴാവിൽ കരിയാത്തൻക്ഷേത്രം തിരുമുറ്റം കരിങ്കല്ല് പതിച്ച തിരുമുറ്റം സമർപ്പണം

നടേരി ആഴാവിൽ കരിയാത്തൻ ക്ഷേത്രത്തിന്റെ കരിങ്കല്ല് പാകി നവീ കരിച്ച തിരുമുറ്റത്തിൻ്റെ സമർപ്പണ ചടങ്ങ് വെള്ളിയാഴ്ച നടക്കും. രാവിലെ എട്ട് മണിക്ക്

ചെങ്ങോട്ടുകാവ് കെ. എൻ ഭാസ്കരൻ പ്രസിഡണ്ട് ആകും

യുഡിഎഫിന് ഭരണം ലഭിച്ച ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ്സിലെ കെ.എൻ. ഭാസ്കരൻ പ്രസിഡണ്ട് ആകും.ചെങ്ങോട്ട് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ നിന്നാണ് ഭാസ്കരൻ തിരഞ്ഞെടുക്കപ്പെട്ടത്.ഇതിനു

അജയ് ബോസ് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ആകും

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് യു ഡി എഫ് സ്ഥാനാർത്ഥിയായി അജയ് ബോസിനെ തീരുമാനിച്ചു. ചേമഞ്ചേരിയിൽ യുഡിഎഫിനാണ് ഇത്തവണ ഭൂരിപക്ഷം ലഭിച്ചത്.കഴിഞ്ഞ