കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ ഒന്നാം വർഷ ബിരുദവിദ്യാർഥികൾക്കുവേണ്ടിയുള്ള ദ്വിദിന ഓറിയന്റേഷൻ പ്രോഗ്രാമിന് തുടക്കമായി

കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ ഒന്നാം വർഷ ബിരുദവിദ്യാർഥികൾക്കുവേണ്ടിയുള്ള ദ്വിദിന ഓറിയന്റേഷൻ പ്രോഗ്രാമിന് തുടക്കമായി. ക്യാമ്പിന്റെ ഉത്ഘാടനം കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേപ്പാട്ട് നിർവ്വഹിച്ചു. പുതിയ വിദ്യാർത്ഥികൾ കാലഘട്ടത്തിനും സമൂഹത്തിനും അനുസൃതമായി വിദ്യാഭ്യാസ പ്രവർത്തനം നടത്തണമെന്ന് ഉത്ഘാടക ബോധ്യപ്പെടുത്തി. നാലുവർഷ ബിരുദ പ്രോഗ്രാം അന്താരാഷ്ട്ര തലത്തിൽ ഒട്ടേറെ സാധ്യതകളാണ് തുറന്നുവിടുന്നതെന്നും അഭിപ്രായപ്പെട്ടു. കോളേജ് പ്രിൻസിപ്പൽ ഡോ. സുജേഷ് സി. പി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ഡോ. സന്ധ്യ പി പിള്ള, ഡോ. ഷാജി മാരാം വീട്ടിൽ, ചാന്ദിനി.പി.എം, ജെസിഐ ഇന്റർനാഷണൽ ട്രെയിനർ ശ്രീ ഭരത്ദാസ് എന്നിവർ സംസാരിച്ചു. തുടർന്ന് ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രധാന മേഖലകളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള വിവിധ സെഷനുകളിൽ വ്യത്യസ്ത വിഷയങ്ങളിൽ പ്രഭാഷണങ്ങൾ സംഘടിപ്പിക്കപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

വെങ്ങളം ചീനിച്ചേരി കിഴക്കേടത്ത് അബൂബക്കർ അന്തരിച്ചു

Next Story

കീരിക്കാടന്‍ ജോസ് എന്ന പേരില്‍ ശ്രദ്ധേയനായ നടന്‍ മോഹന്‍ രാജ് അന്തരിച്ചു

Latest from Local News

മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കൊയിലാണ്ടിക്ക് സ്വന്തമാകുന്നു

  വർഷങ്ങളായി കൊയിലാണ്ടിയുടെ ആരോഗ്യ പരിപാലന മേഖലയിൽ മികവുറ്റ സേവനം നൽകി വരുന്ന സ്പെഷ്യാലിറ്റി പോളിക്ലിനിക്ക് ഇനി മുതൽ മൾട്ടി സ്പെഷ്യാലിറ്റി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ. 9:30

ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു

ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു. ഇന്ന് വൈകീട്ട് 5.20ഓടെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

ഗാന്ധിയൻ മൂല്ല്യങ്ങൾ ഊട്ടി ഉറപ്പിക്കണം: എ.കെ.ശശീന്ദ്രൻ

ഗാന്ധി മാർഗത്തിന് ഊന്നൽ നൽകി കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് വർത്തമാനകാലത്ത് ഏറെ അഭികാമ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രസ്താവിച്ചു. എളിമയും തെളിമയുമുള്ള

ബി.എസ് ശിൽപ്പയ്ക്ക് ഡോക്ടറേറ്റ്

രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ബംഗളുരുവിൽ നിന്നും ഫിസിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ ബി.എസ്. ശിൽപ്പ ‘ തിക്കോടി പള്ളിക്കര മണാട്ടിൽ ബാബുരാജിന്റെയും,