നവരാത്രി ആഘോഷം ബൊമ്മക്കൊലു ഒരുക്കി വക്കിലിന്റെ കുടുംബം

 

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി ഗണേഷ് വിഹാറിൽ അഡ്വ. പി.എസ്. ലീലാ കൃഷ്ണന്റെ വീട്ടിൽ ബൊമ്മക്കൊലു ഒരുക്കി. എല്ലാ വർഷവും നവരാത്രിയോടനുബന്ധിച്ച് ഗണേഷ് വിഹാറിൽ ബൊമ്മകൊലു ഒരുക്കും. സരസ്വതി ദേവിയുടെയും ദേവഗണങ്ങളുടെയും ചെറു പ്രതിമകളാണ് ആകർഷകമായി ഒരുക്കുക. ലീലാകൃഷ്ണൻ വക്കീലിന്റെ ഭാര്യ സരസ്വതിയാണ് സ്ഥിരമായി ബൊമ്മക്കൊലു ഒരുക്കുക. നവരാത്രി നാളിൽ ധാരാളം പേർ ഇത് കാണാനെത്തും.

Leave a Reply

Your email address will not be published.