തിരുവങ്ങൂരിൽ നിന്ന് കൊയിലാണ്ടി ഭാഗത്തേക്കുള്ള സർവീസ് റോഡ് അശാസ്ത്രീയമായ മണ്ണെടുത്തത് കാരണം ഇടിഞ്ഞു താഴ്ന്നു. ആറ് വരിപ്പാത നിർമ്മാണത്തിന്റെ ഭാഗമായി സർവീസ് റോഡിനോട് ചേർന്നു മണ്ണെടുത്തു മാറ്റിയതാണ് റോഡ് ഇടിയാൻ കാരണമായി പറയുന്നത്. ഏതാനും മീറ്ററോളം നീളത്തിൽ റോഡ് തകർന്നിട്ടുണ്ട്.തിങ്കളാഴ്ച പുലർച്ചെയാണ് റോഡ് ഇടിഞ്ഞത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത് സമീപത്തെ ഓവ് ചാലിന് മുകളിലുള്ള സ്ലാബും തകർന്നിട്ടുണ്ട്.സർവീസ് റോഡ് സമീപത്തായി വളരെ താഴ്ചയിലാണ് റോഡ് നിർമ്മാണത്തിന്ന് മണ്ണിടത്ത് മാറ്റിയത്.