മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടിയിൽ നടന്നു - The New Page | Latest News | Kerala News| Kerala Politics

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടിയിൽ നടന്നു

മാലിന്യ മുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനമായ 2024 ഒക്ടോബർ 2 ന് ആരംഭിച്ച് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ 2025 മാർച്ച് 30 വരെ നീളുന്ന ജനകീയ കാമ്പയിൻ പ്രവർത്തനങ്ങളുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ബഹു എംഎൽഎ കാനത്തിൽ ജമീല നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ സത്യൻ സ്വാഗതം പറഞ്ഞു. നവ കേരള മിഷൻ ജില്ലാ കോഡിനേറ്റർ പി ടി പ്രസാദ്, ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ഗൗതമൻ എം (KAS), എൽ.എസ്.ജി.ഡി അസിസ്റ്റൻറ് ഡയറക്ടർ സരുൺ കെ , നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.എ ഇന്ദിര ടീച്ചർ, കെ ഷിജു മാസ്റ്റർ, ഇ കെ അജിത്ത് മാസ്റ്റർ, നിജില പറവക്കൊടി, കൗൺസിൽ പാർട്ടി ലീഡർമാരായ ശ്രീമതി രത്നവല്ലി ടീച്ചർ, വി പി ഇബ്രാഹിംകുട്ടി, വൈശാഖ് കെ കെ, ജില്ലാ ആസൂത്രണ സമിതി അംഗം എ സുധാകരൻ, നഗരസഭ ക്ലിൻ സിറ്റി മാനേജർ സതീഷ് കുമാർ ടി കെ , നഗരസഭ എൻജിനീയർ ശിവപ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി (KAS) ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി പ്രജില നന്ദി രേഖപ്പെടുത്തി സംസാരിച്ചു.

തുടർന്ന് നഗരത്തിൽ ശുചിത്വ സന്ദേശ റാലി നടത്തി. ബഹു: എംഎൽഎ കാനത്തിൽ ജമീല എൽ.ഐ.സി റോഡിൽ വച്ച് ഫ്ലാഗ് ഓഫ് ചെയ്ത വർണ്ണശബളമായ ശുചിത്വ സന്ദേശ യാത്ര നഗരം ചുറ്റി ടൗൺഹാളിൽ സമാപിച്ചു. ശിങ്കാരിമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ശുചിത്വ സന്ദേശങ്ങൾ ഉയർത്തി കൗൺസിലർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, ഹരിത കേരള മിഷൻ ഉദ്യോഗസ്ഥർ, ശുചിത്വമിഷൻ ഉദ്യോഗസ്ഥർ, സി.ഡി.എസ് അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ, എൻഎസ്എസ് വിദ്യാർത്ഥികൾ, എസ്.പി.സി വിദ്യാർത്ഥികൾ, എൻ.സി.സി വിദ്യാർത്ഥികൾ , ആരോഗ്യവിഭാഗം ജീവനക്കാർ തുടങ്ങി നൂറുകണക്കിനാളുകൾ പങ്കെടുത്തു.

തുടർന്ന് നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ വിദ്യാർഥികൾ ശുചിത്വ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഫ്ലാഷ് മോബ് നടത്തി. ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സർക്കാരും നഗരസഭയും ഏറ്റെടുക്കുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ മുഴുവനാളുകളും പങ്കെടുക്കണമെന്ന് എംഎൽഎ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂർ സെൻ്റർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി

Next Story

കൊയിലാണ്ടിയിൽ ശുചിത്വ നിരീക്ഷണ ക്യാമറകൾ ഉദ്ഘാടനം ചെയ്തു

Latest from Local News

“സക്ഷം” അങ്കണവാടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ ‘ ആരാധനമുക്ക് അങ്കണവാടിയിൽ സക്ഷം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ നിർമല നിർവഹിച്ചു.കീഴരിയൂർ

വടകര മൂരാട് വാഹനാപകടം; മരണപ്പെട്ടത് മാഹി പുന്നോൽ സ്വദേശികള്‍

കോഴിക്കോട്: വടകര മൂരാട് പാലത്തിനു സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി,

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ സി പി ഐ പ്രതിജ്ഞാബദ്ധം

കൊയിലാണ്ടി :  ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുന്നത് സിപിഐ പ്രതിജ്ഞാബദ്ധമാണെന്നും അതിനുവേണ്ടി മതേതര ഐക്യനിര കെട്ടിപ്പെടുക്കുന്നതിന് വേണ്ടി സജീവമായി ഇടപെടുമെന്നും സി

വിമാനത്താവളങ്ങളിലെ സുരക്ഷ ; യാത്രക്കാരുടെ ചെക്ക് ഇൻ ലഗേജുകളും കാർഗോയും പരിശോധിക്കാൻ പുതിയ സംവിധാനം

ഇന്ത്യ – പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലെ സുരക്ഷ വർദ്ധിപ്പിച്ചതിന് പിന്നാലെ യാത്രക്കാരുടെ ചെക്ക് ഇൻ ലഗേജുകളും കാർഗോയും പരിശോധിക്കാൻ പുതിയ