കുറഞ്ഞ ചെലവില്‍ വീട് നിര്‍മിക്കാന്‍ ഹൗസിങ് ഗൈഡന്‍സ് സെന്ററുമായി സംസ്ഥാന നിര്‍മിതി കേന്ദ്രം

കുറഞ്ഞ ചെലവില്‍ വീട് നിര്‍മിക്കാന്‍ ഹൗസിങ് ഗൈഡന്‍സ് സെന്ററുമായി സംസ്ഥാന നിര്‍മിതി കേന്ദ്രം. ‘എട്ട് ലക്ഷം രൂപയ്‌ക്കൊരു സ്വപ്നവീട്’ പൊതുജനങ്ങള്‍ക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗുണമേന്മയുള്ളതും ചെലവു കുറഞ്ഞതുമായ കെട്ടിട നിര്‍മാണം പരിചയപ്പെടുത്തുന്നതിനും സാങ്കേതിക സഹായം നല്‍കുന്നതിനുമാണ് തിരുവനന്തപുരത്തുള്ള കെസ്നിക്കിന്റെ ആസ്ഥാനത്ത് ഹൗസിങ് ഗൈഡന്‍സ് സെന്റര്‍ ആരംഭിക്കുന്നത്. വ്യാഴാഴ്ച മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യുന്ന പദ്ധതി താമസിയാതെ മറ്റ് ജില്ലകളിലും തുടങ്ങും.

നിര്‍മിതി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഒരു ചതുരശ്ര അടിക്ക് 1500 രൂപ നിരക്കില്‍ വീടുകള്‍ നിര്‍മിക്കാനാകും. പ്രദേശത്തിന് അനുസരിച്ച് നിരക്കില്‍ ചെറിയ വ്യത്യാസം വരുമെങ്കിലും എല്ലാ ജില്ലകളിലും നിലവില്‍ സേവനം ലഭ്യമാണ്. കെട്ടിടപ്ലാന്‍ മുതല്‍ നിര്‍മാണം വരെ നിര്‍മിതികേന്ദ്രം ഏറ്റെടുക്കും. ബി.പി.എല്‍ കുടുംബങ്ങളാണെങ്കില്‍ നിര്‍മാണവസ്തുക്കള്‍ 15 ശതമാനം സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്. കലവറ എന്ന പദ്ധതി പ്രകാരം ഒരു വീടിനായി 625 കിലോ കമ്പിയും 65 ചാക്ക് സിമന്റും 15 ശതമാനം സബ്‌സിഡിയില്‍ ലഭിക്കും. ഇതിനായി നിര്‍മിതികേന്ദ്രത്തിന് കെട്ടിടപ്ലാനും പെര്‍മിറ്റും സഹിതം അപേക്ഷിക്കണം. കെട്ടിട നിര്‍മാണത്തിനാവശ്യമായ ഹോളോ കോണ്‍ക്രീറ്റ് ബ്ലോക്ക്, സോളിഡ് കോണ്‍ക്രീറ്റ് ബ്ലോക്ക്, ഇന്റര്‍ലോക്ക് എന്നിവയും കുറഞ്ഞ ചെലവില്‍ നിര്‍മിച്ചുനല്‍കും. വെബ്‌സൈറ്റ് :https://statenirmithi.kerala.gov.in. ഫോണ്‍ :0471- 2360559, 2360084.

Leave a Reply

Your email address will not be published.

Previous Story

യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ മാരത്തോൺ മത്സരം ഇന്ന്

Next Story

രജിസ്ട്രേഷന്‍ ഇല്ലാതെയുള്ള ഡോക്ടര്‍മാരുടെ പ്രാക്ടീസ് കുറ്റകരമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം – 29

പക്ഷിമൃഗാദികളുടെ ഉത്ഭവത്തെക്കുറിച്ച് രാമായണത്തിൽ പ്രതിപാദിക്കുന്നത് മൂങ്ങകളെ സൃഷ്ടിച്ചത് ? ക്രൗഞ്ചി   കോഴികളുടെ സൃഷ്ടാവ് ? ഭാസി   കഴുകനെയും പരുന്തിനെയും

തോരായി കടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ ബിം ചെരിഞ്ഞു വീണു

കൊയിലാണ്ടി ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായി കടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ ബിം ചെരിഞ്ഞു വീണു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം

അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറാപ്പിസ്റ്റ് നിയമനം 

  അരിക്കുളം:അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റ് നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 25ന് രാവിലെ 10 മണിക്ക് നടക്കുന്നു. പി

മാധ്യമങ്ങൾ ജനാധിപത്യത്തിൻ്റെ പ്രാണവായു: മുല്ലപ്പള്ളി രാമചന്ദ്രൻ

വാർത്തകളുടെ ഉറവിടം സംബന്ധിച്ച് വിശദീകരണം തേടാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകാനുള്ള കേരള ഗവർമെണ്ട് തീരുമാനം സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനെതിരെയുള്ള കടന്നാക്രമണവും വെല്ലുവിളിയുമാണ്.

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ ദേവസ്വം ബോർഡ്

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർഥാടകർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ ദേവസ്വം ബോർഡ്. മരക്കൂട്ടം മുതൽ ശരംകുത്തി നെക്ക് പോയിൻ്റ് വരെയുള്ള പാതയിലും,