മുഖ്യ മന്ത്രി രാജി വെക്കുക ; യു.ഡി.എഫ് പ്രതിഷേധ സംഗമം ഒക്ടോബര്‍ 08 ന്

കോഴിക്കോട് : മാഫിയകളെ സംരക്ഷിക്കുകയും, ദുര്‍ഭരണത്തിലൂടെ കേരളത്തെ തകര്‍ക്കുകയും ചെയ്ത മുഖ്യ മന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്നും, തൃശൂര്‍ പൂരം കലക്കിയതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കൊണ്ട് യു.ഡി.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 8 ചൊവ്വാഴ്ച കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ വെച്ച് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം അന്നേ ദിവസം തിരുവന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും, സംസ്ഥാനത്തെ മറ്റു ജില്ലകളില്‍ ജില്ലാ ആസ്ഥാനത്തും നടക്കുന്ന പ്രതിഷേധ സംഗമങ്ങളുടെ ഭാഗമായാണ് ജില്ലയിലും പരിപാടി സംഘടിപ്പിക്കുന്നത്. വൈകീട്ട് 3.00 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ യു.ഡി.എഫ് സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.

പ്രതിഷേധ സംഗമം വിജയിപ്പിക്കുന്നതിന് വേണ്ടി കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന യു.ഡി.എഫ് ജില്ലാ ലൈസണ്‍ കമ്മിറ്റി അംഗങ്ങളുടേയും, നിയോജക മണ്ഡലം ചെയര്‍മാന്‍, കണ്‍വീനര്‍മാരുടേയും യോഗം മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി അഡ്വ. പി എം നിയാസ് ആനുകാലിക രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിച്ചു. ജില്ലാ ചെയര്‍മാന്‍ കെ ബാലനാരായണന്‍ അദ്ധ്യക്ഷനായിരുന്നു. പ്രതിഷേധ സംഗമം വിജയിപ്പിക്കുന്നതിന് വേണ്ടി ഒക്ടോബര്‍ 2 ന് നിയോജക മണ്ഡലം തല യോഗങ്ങളും, ഒക്ടോബര്‍ 4 ന് പഞ്ചായത്ത് തല കണ്‍വന്‍ഷനുകളും, ഒക്ടോബര്‍ 6 വാര്‍ഡ് കണ്‍വന്‍ഷനുകളും ചേരും, മുഴുവന്‍ അങ്ങാടികളിലും പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. വാര്‍ഡ് തലങ്ങളില്‍ നിന്നും പ്രവര്‍ത്തകരെ എത്തിക്കാന്‍ പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പെടാക്കും. ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ സ്വാഗതം പറഞ്ഞു. അഡ്വ. കെ ജയന്ത്, കെ.എ ഖാദര്‍ മാസ്റ്റര്‍, എന്‍ സുബ്രഹ്‌മണ്യന്‍, യു.സി രാമന്‍, കെ.എം ഉമ്മര്‍, സത്യന്‍ കടിയങ്ങാട്, പി.എം ജോര്‍ജ്, ജയരാജ് മൂടാടി, എന്‍.സി അബൂബക്കര്‍, വി.എം ചന്ദ്രന്‍, രാംദാസ് വേങ്ങേരി, മനോജ് കാരന്തൂര്‍, മുഹമ്മദ് ഹസ്സന്‍ വി, കെ.വി കൃഷ്ണന്‍, ഷറില്‍ ബാബു, ശ്രീധരന്‍ മാസ്റ്റര്‍, മഠത്തില്‍ അബുദുറഹിമാന്‍, നൊച്ചാട് കുഞ്ഞബ്ദുള്ള, ടി.കെ ഇബ്രാഹിം, നിസാര്‍ ചേലേരി, പി. മുരളീധരന്‍ നമ്പൂതിരി, സി.കെ കാസിം, രാജീവ് തോമസ്, ടി.പി ചന്ദ്രന്‍ മാസ്റ്റര്‍, ചന്ദ്രന്‍ പൂക്കിണാറമ്പത്ത്, മന്‍സൂര്‍ മണ്ണില്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

സ്വര്‍ണ വില വീണ്ടും റെക്കോര്‍ഡ് നിലവാരത്തിനൊപ്പം

Next Story

അഞ്ച് ആദിവാസി ഗോത്ര നൃത്തരൂപങ്ങൾ ഉൾപ്പെടുത്തി സ്കൂൾ കലോത്സവ മാന്വൽ പരിഷ്കരിച്ചു

Latest from Local News

സ്കൂട്ടർ ലോറിയുമായി ഇടിച്ച് അപകടം. ഒരാൾ മരിച്ചു. കൽപ്പത്തൂർ കൂനം വെള്ളിക്കാവിലാണ് അപകടം

   മേപ്പയ്യൂർ കൂനം വെള്ളിക്കാവിൽ സ്കൂട്ടർ മിനി ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു . കൊയിലാണ്ടി ബപ്പൻകാട് സ്വദേശി നൂറുൽ

ഉപ തെരഞ്ഞെടുപ്പ് വിജയത്തിൽ പയ്യോളിയിൽ യുഡിഎഫ് ആഹ്ലാദ തിമിർപ്പിൽ

വയനാട്ടിലും പാലക്കാടും യുഡിഎഫ് നേടിയ വൻ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് മുൻസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രകടനം നടത്തി.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 25 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 25 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

സ്കൂട്ടർ ലോറിയുമായി ഇടിച്ച് അപകടം. ഒരാൾ മരിച്ചു. കൽപ്പത്തൂർ കൂനം വെള്ളിക്കാവിലാണ് അപകടം

മേപ്പയ്യൂർ കൂനം വെള്ളിക്കാവിൽ സ്കൂട്ടർ മിനി ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു . കൊയിലാണ്ടി ബപ്പൻകാട് സ്വദേശി  ആണ് മരിച്ചതെനാണ്