പുത്തഞ്ചേരി കൂട്ടായ്മ ചൈതന്യ സ്റ്റോപ്പ്‌ – ഗിരീഷ് പുത്തഞ്ചേരി റോഡ് ശുചീകരിച്ചു


ഉള്ളിയേരി : ഗാന്ധിജയന്തി ദിനത്തിൽ പുത്തഞ്ചേരി കൂട്ടായ്മയുടെ നേതൃത്വത്തിൽ അകാലത്തിൽ യാത്ര പറഞ്ഞു പോയ പ്രശസ്ത ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ ജന്മഗൃഹത്തിലേക്കുള്ള റോഡ് വൃത്തിയാക്കി. ചൈതന്യ സ്റ്റോപ്പിൽ നിന്നും തുടങ്ങി കൂമുള്ളി സ്കൂളിലേയ്ക്ക് നാട്ടുകാർക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള റോഡാണിത്. റോഡിന്റെ ഇരു ഭാഗത്തും നിറഞ്ഞ കാടും പുല്ലും വെട്ടിമാറ്റി. പ്ലാസ്റ്റിക് കുപ്പികളും കവറുകളും ചാക്കിൽ നിറച്ചു. മുരളിമാസ്റ്റർ തയങ്ങോട്ട്, ബിജു ടി ആർ, ഉണ്ണിനമ്പ്യാർ പി. എം, ബവീഷ് കുമാർ BLO, പ്രവീൺ പുളിക്കുൽ, ഉണ്ണിനായർ പി പി,അഭിലാഷ് കിഴക്കേവളപ്പിൽ, ബാലൻ നായർ കെ എം, ഷാജി കെ എം എന്നിവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.