ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദാശ്രമത്തിൽ നവരാത്രി ആഘോഷവും ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും ഒക്ടോബർ മൂന്ന് മുതൽ13 വരെ നടക്കും. യജ്ഞാചാര്യൻ, പാലക്കാട് ദയാനന്ദാശ്രമത്തിലെ കൃഷ്ണാത്മാനന്ദ സരസ്വതി സ്വാമികളുടെ നേതൃത്വത്തിലാണ് പരിപാടി. മൂന്നിന്ന് വ്യാഴാഴ്ച അഞ്ച് മണിക്ക് കലവറക്കൽ, ആചാര്യ വരണം, ദീപപ്രോജ്വലനം സ്വാമി ശിവകുമാരാനന്ദ നിർവഹിക്കും.
നാലാം തീയതി മുതൽ 10ാം തീയതി വരെ രാവിലെ 6:30 മുതൽ വൈകിട്ട് ആറ് മണി വരെ ശ്രീമദ് ഭാഗവത പാരായണവും പ്രഭാഷണവും 10ാം തീയതി യജ്ഞസമർപ്പണം, രുദ്രാഭിഷേകം, വിശേഷാൽ പൂജകൾ, ഗ്രന്ഥം വെപ്പ്, സംഗീതാർച്ചന. 11ന് വെള്ളിയാഴ്ച വിശേഷാൽ പൂജകൾ. ഏഴ് മണിക്ക്
ദേവരാജൻ രാമചന്ദ്രൻ അവതരിപ്പിക്കുന്ന സാമ്പ്രദായിക ഭജൻ. 12ന് മഹാനവമി വിശേഷാൽ പൂജകൾ. ഏഴ് മണിക്ക് ശ്രീരാമാനന്ദ ഭജന സമിതിയുടെ ഭജൻ. 13ന് വിജയദശമി നാളിൽ സാമി ശിവകുമാരാനന്ദ കുട്ടികൾക്ക് വിദ്യാരംഭം കുറിക്കും.