പ്രീ മെഡിക്കൽ ക്യാമ്പ് നടത്തി

 

കാവുംവട്ടം സി എച്ച് സെൻറർ മെഡിക്കൽ ഷോപ്പ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഒക്ടോബർ അഞ്ച് ശനിയാഴ്ച കൊയിലാണ്ടിയിൽ നടക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിന്റെ മുന്നോടിയായി നടേരിയിൽ പ്രീ മെഡിക്കൽ ക്യാമ്പ് നടന്നു. കാവുംവട്ടം എം.യു.പി സ്കൂളിൽ എൻ കെ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. എം. അബൂബക്കർ അധ്യക്ഷത വഹിച്ചു. സമദ് നടേരി, പി.പി.ഫാസിൽ ,കെ.ടി.കെ മൊയ്തി,എം.പി അബ്ദു റഊഫ്, പി.ഫൈസൽ, എം.കെ.അബ്ദുൽ അലി , എം.അബ്ദുറഹിമാൻ ,സലാം ഓടക്കൽ, ഷമീർ ബി.കെ,ഷമീർ കരീം,സഹദ്.പി.ടി,അസീസ് എം.വി,സുഹൈൽ ടി.വി ഫജറുന്നിസ,ഹുസ്ന,റിഷാന,സൈനബ എന്നിവർ സംസാരിച്ചു.

മെഡിക്കൽ ടെസ്റ്റിന് ലാബ് ടെക്നീഷ്യന്മാരായ ഹൈറുന്നിസ എൻ.പി,ഫിനുൽഫാത്തിമ,

ഫാത്തിമ ഫർഹ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.