യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ മാരത്തോൺ മത്സരം ഇന്ന്

കൂരാച്ചുണ്ട് : യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ മാരത്തോൺ മത്സരം ഇന്ന് നടക്കും. കൂരാച്ചുണ്ടിൽ ലഹരി മാഫിയയുടെ ആക്രമണങ്ങളും, ലഹരി ഉപയോഗവും കൂടി വരുന്ന സാഹചര്യത്തിലാണ് മാരത്തോൺ മത്സരം സംഘടിപ്പിക്കപ്പെടുന്നത്. കൂരാച്ചുണ്ട് അങ്ങാടി മുതൽ കല്ലാനോട്‌ അങ്ങാടി വരെയാണ് മാരത്തോൺ മത്സരം നടക്കുക. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ ദേവ് വയനാട് സമ്മാന വിതരണം നിർവഹിക്കും. യൂത്ത് കോൺഗ്രസ്‌ ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് അഭിജിത്ത് ഉണ്ണികുളം മാരത്തോൺ മത്സരം ഫ്ലാഗ് ഓഫ് ചെയ്യും. മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിക്കും.

 

Leave a Reply

Your email address will not be published.