ബാങ്കോക്കിലെ ഫുക്കറ്റിൽ വാട്ടർ റൈഡിങ്ങിനിടയിൽ അപകടത്തിൽപ്പെട്ടു തലശ്ശേരി സ്വദേശിനി മരിച്ചു

തലശ്ശേരി : ബാങ്കോക്കിലെ ഫുക്കറ്റിൽ വാട്ടർ റൈഡിങ്ങിനിടയിൽ അപകടത്തിൽപ്പെട്ടു തലശ്ശേരി സ്വദേശിനി മരിച്ചു. പിലാക്കൂൽ ഗാർഡൻസ് റോഡ് മാരാത്തേതിൽ എം. നസീറിന്റെയും ഷബീനയുടെയും മകൾ ലവീന റോഷൻ (നിന്നി -34) ആണ് മരിച്ചത്. കുടുംബ സമേതം സിങ്കപ്പൂരിൽ താമസിക്കുകയാണ് കുടുംബം. ബാങ്ക് ഉദ്യോഗസ്ഥനായ മുഹമ്മദ്‌ റോഷനാണ് ഭർത്താവ്. മകൻ. ആദം ഈസ മുഹമ്മദ്‌. സഹോദരി. ഷസിൻ സിത്താര(ദുബായ് ). വഖഫ് ബോർഡ്‌ അംഗവും കേരള ബാർ കൌൺസിൽ അംഗവുമായ അഡ്വ. എം. ഷറഫുദീന്റെ സഹോദര പുത്രിയാണ്. നാട്ടിൽ നിന്ന് വന്ന മാതാപിതാക്കൾക്കൊപ്പം ഫുക്കറ്റ് സന്ദർശിക്കാൻ പോയതായിരുന്നു. സെപ്റ്റംബർ 4നായിരുന്നു അപകടം. അബോധവസ്ഥയിലായ ലവീനയെ സിങ്കപ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഫലമുണ്ടായില്ല. നാട്ടിലെ ആശുപത്രിയിലേക്ക് മാറ്റാനിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു. മൃതദേഹം ഇന്ന്(02) രാവിലെ പാലയാട് യൂണിവേഴ്സിറ്റി സെന്ററിന് സമീപത്തെ നീനാസ് വീട്ടിൽ എത്തിക്കും. കബറടക്കം ഇന്ന് 12ന് സൈദാർ പള്ളിയിൽ. 

Leave a Reply

Your email address will not be published.