പോക്സോ കേസിൽ 37 വർഷം തടവ്

2022 ജനുവരി മാസം മൂതൽ പല ദിവസങ്ങളിലായി കളിസ്ഥലത്ത് നിന്നും വശീകരിച്ച് കൂട്ടിക്കൊണ്ടുപോയി ഹൈസ്കൂൾ വിദ്യാർത്ഥിക്ക് മയക്ക്മരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൊല്ലം പരവൂർ തൊടിയിൽ അൻസാർ എന്ന നാസറി (പൊറോട്ട നാസർ – 62 ) നെ കോഴിക്കോട് അധിവേഗ പോക്സോ കോടതി ജഡ്ജി സി.എസ്.അമ്പിളി വിവിധ വകുപ്പുകളിലായി 37 വർഷം കഠിന തടവിനും 85000 രൂപ പിഴയ്ക്കും ശിക്ഷിച്ചു .പിഴ സംഖ്യയിൽനിന്നും 50000 രൂപ കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു. പിഴസംഖ്യ അടക്കാത്ത പക്ഷം11 മാസം കൂടി അധിക തടവ് അനുഭവിക്കണം. പ്രതി താമസിച്ചിരുന്ന വാടക റൂമിൽ കൊണ്ടുപോയി നിരന്തരം സിഗരറ്റും മദ്യവും മയക്കുമരുന്നും നൽകി അടിമപ്പെടുത്തിയ കുട്ടിയെ രക്ഷിതാക്കൾ ലഹരിമുക്ത ചികിത്സക്ക് വീധേയമാക്കി വരവെയാണ്.

വീണ്ടും മയക്കുമരുന്ന് നൽകാമെന്ന് പറഞ്ഞ് വശീകരിച്ച് കൊണ്ടു പോയി പീഡിപ്പിച്ചത്. കസബ പോലീസ് സ്റ്റേഷനിൽ രക്ഷിതാവ് നൽകിയ വിവരത്തെ തുടർന്ന് പ്രതിയിൽനിന്നും മയക്കുമരൂന്ന് പിടികൂടിയതും മയക്കുമരുന്ന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.കുട്ടി പ്രതിയിൽ നിന്നും നിരന്തരമായി ലൈംഗിക പീഡനത്തിനും വിധേയമായ സംഭവത്തിന് മറ്റൊരു കേസ് രജിസ്റ്റർ ചെയ്യുകയും കസബ ഇൻസ്പെക്ടർ പ്രജീഷ്.എൻ ആദ്യാന്വേഷണം നടത്തിയ കേസിൽ കുട്ടി പീഡിപ്പിക്കപ്പെട്ടത് മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചായതിനാൽ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ കേസ് റീ രജിസ്റ്റർ ചെയ്ത് മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടർ ബെന്നിലാലു എം.എൽ സബ് ഇൻസ്പെക്ടർ മനോജ്കുമാർ വി എന്നിവർ അന്വേഷണം നടത്തി ഇൻസ്‌പെക്ടർ ബെന്നി ലാലു. എം. എൽ. കുറ്റപത്രം തയ്യാറാക്കി സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡ്വ.ആർ.എൻ രഞ്ജിത് ഹാജരായി.സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു എം.സി,സിന്ധൂ വി. സി എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

തിരുവങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞു താഴ്ന്നു , ഗതാഗതം തിരിച്ചുവിട്ടു

Next Story

മേപ്പയ്യൂർ തറമൽ താഴ നാരായണി അന്തരിച്ചു

Latest from Local News

എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് അന്തരിച്ചു

കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ

ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം .ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍

താമരശ്ശേരി ചുരത്തില്‍ ഇന്ന് സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി താമരശ്ശേരി പൊലീസ് അറിയിച്ചു. ഈ സമയം

പിഷാരികാവിലെ പള്ളിയറക്ക് കട്ടില വെച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ പുതുക്കി പണിത പള്ളിയറയുടെ കട്ടില വെക്കൽ വിവിധ ചടങ്ങുകളോടെ നടന്നു. തെക്കൻ കൊല്ലത്ത് നിന്നും പിഷാരികാവിൽ