ചേമഞ്ചേരി : പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാഇൻഫർമേഷൻ ഓഫീസിന്റെയും കനിവ് സോഷ്യൽ വെൽഫയർ ട്രസ്റ്റിന്റെ സഹകരണത്തോടെ ലോക വയോജനദിനാചരണവും ആദരവും കാപ്പാട് സ്നേഹ തീരത്തിൽ നടന്നു. വയോജന ദിന പ്രതിജ്ഞ മാനേജർ റാഷിദ് പള്ളിക്കര നിർവഹിച്ചു. ബ്ലോക്ക് മെമ്പർ എംപി മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു.
വയോജന ദിനാചരണം കോഴിക്കോട് മേഖല ഡെപ്യുട്ടി ഡയറക്ടർ കെ ടി ശേഖർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ 80 വയസ്സ് കഴിഞ്ഞ സ്നേഹ തീരത്തിലെ അതിഥികളെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ റാസീന ഷാഫി, സൗത്ത് ഇന്ത്യൻ ബാങ്ക് ബ്രാഞ്ച് മാനേജർ എ സുബിൻ നാസർ കാപ്പാട്, ഷിബിൻ മുനമ്പത്ത്, അവിർ സാദിക്ക്, ഷിജു മുനമ്പത്ത് എന്നിവർ സംസാരിച്ചു. പി ഇല്യാസ് സ്വാഗതവും ബഷീർ പാടത്തോടി നന്ദിയും പറഞ്ഞു.