ലോക വയോജന ദിനാചരണം ശ്രദ്ധേയമായി

ചേമഞ്ചേരി : പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷന്‍ വികസന സമിതി ജില്ലാഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും കനിവ് സോഷ്യല്‍ വെല്‍ഫയര്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ ലോക വയോജനദിനാചരണവും ആദരവും സംഘടിപ്പിച്ചു. കാപ്പാട് സ്‌നേഹ തീരത്തില്‍ നടന്ന പരിപാടി കോഴിക്കോട് പി.ആര്‍.ഡി മേഖല ഡെപ്യുട്ടി ഡയറക്ടര്‍ കെ.ടി.ശേഖര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് മെമ്പര്‍ എംപി മൊയ്തീന്‍ കോയ അധ്യക്ഷത വഹിച്ചു.മാനേജര്‍ റാഷിദ് പള്ളിക്കര,ഗ്രാമ പഞ്ചായത്ത് മെമ്പര്‍ റാസീന ഷാഫി,സൗത്ത് ഇന്ത്യന്‍ ബാങ്ക് ബ്രാഞ്ച് മാനേജര്‍ എ.സുബിന്‍,
നാസര്‍ കാപ്പാട്,ഷിബിന്‍ മുനമ്പത്ത്,അവിര്‍ സാദിക്ക്,ഷിജു മുനമ്പത്ത് പി.ഇല്യാസ്,ബഷീര്‍ പാടത്തോടി എന്നിവര്‍ സംസാരിച്ചു. കെ.എസ്.എസ്.പി.എ ചേമഞ്ചേരി മണ്ഡലം കമ്മറ്റി മുതിര്‍ന്ന പെന്‍ഷണറും വിമുക്ത ഭടനുമായ പൂക്കാട് ഭാസ്‌ക്കരാലയത്തില്‍ ഭാസ്‌ക്കരന്‍ നായരെ ആദരിച്ചു. ജില്ലാ ജോ.സെക്രട്ടറി വാഴയില്‍ ശിവദാസന്‍ അധ്യക്ഷനായി. ശശികുമാര്‍ പാലക്കല്‍ ഷാള്‍ അണിയിച്ചു. വിജയന്‍ കീഴലത്ത്, ഉണ്ണികൃഷ്ണന്‍ പൂക്കാട്, ഉണ്ണി മാധവന്‍, ശ്യാമള , എന്‍.വി.കുഞ്ഞിരാമന്‍, ദേവകി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.