അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗത്തില്‍ താത്കാലിക മാറ്റം

തൃശൂര്‍: സേലം റെയില്‍വേ ഡിവിഷന് കീഴിലെ വിവിധ സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗത്തില്‍ താഴെ പറയുന്ന വിധം താത്കാലിക മാറ്റം വരുത്തിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. 

 ഒക്‌ടോബര്‍ ഒന്നിന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുച്ചിറപ്പള്ളിയില്‍ നിന്നും പുറപ്പെടേണ്ട തിരുച്ചിറപ്പള്ളി-പാലക്കാട് ടൗണ്‍ എക്‌സ്പ്രസ് ട്രെയിന്‍ (16843) ഉച്ചയ്ക്ക് 2.45 ന് കരൂരില്‍ നിന്നാണ് പുറപ്പെടുക. തിരുച്ചിറപ്പള്ളിയില്‍ നിന്നും കരൂര്‍ വരെയുള്ള ഈ ട്രെയിനിന്റെ സര്‍വ്വീസ് റദ്ദാക്കിയിട്ടുണ്ട്.

ഒക്‌ടോബര്‍ മൂന്ന്, അഞ്ച്, ഏഴ് തീയതികളില്‍ എറണാകുളത്തു നിന്നും പുറപ്പെടേണ്ട എറണാകുളം ജംഗ്ഷൻ ടാറ്റാ നഗര്‍ എക്‌സ്പ്രസ് ട്രെയിന്‍ (18190) പോത്തനൂര്‍ ജങ്ഷന്‍, കോയമ്പത്തൂര്‍ ജംഗ്ഷൻ വഴി തിരിച്ചു വിടും. യാത്രക്കാരുടെ സൗകര്യത്തിനായി ഈ ട്രെയിന് കോയമ്പത്തൂര്‍ ജംഗ്ഷനില്‍ അധിക സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്.

സേലം ഡിവിഷന് കീഴിലെ മേഖലകളില്‍ ഒകേ്ടാബര്‍ മൂന്ന്, അഞ്ച്, ഏഴ് തീയതികളില്‍ എറണാകുളം ജങ്ഷന്‍ ടാറ്റാ നഗര്‍ എക്‌സ്പ്രസ് ട്രെയിനിന് (18190) 50 മിനുട്ടും ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിനിന് (13352) 45 മിനുട്ടും നിയന്ത്രണം ഉണ്ടാവുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി

Next Story

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കായിക മേള: ചേമഞ്ചേരി യു.പി ജേതാക്കൾ

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ