മുചുകുന്ന് എസ്. എ. ആർ. ബി. ടി. എം. ഗവണ്മെന്റ് കോളേജ്, 1988-90 ലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സാഫല്യം ഗ്രൂപ്പിന്റെ സംഗമം അകലാപ്പുഴ ഓർഗാനിക് ഐലൻഡിൽ നടന്നു. രണ്ടുവർഷം കോളേജിൽ ഒരുമിച്ച് പഠിച്ചവർ ഒത്തുകൂടിയപ്പോൾ മറക്കാനാവാത്ത അനുഭവം സമ്മാനിച്ചു കൊണ്ട് ഒരു പകൽ കടന്നു പോയി.
വിട്ടു പിരിഞ്ഞ സഹപാഠികൾക്ക് വേണ്ടിയും വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ സഹോദരങ്ങളുടെ ആത്മാവിന് നിത്യശാന്തി നേർന്നു കൊണ്ടും ഒരു മിനിറ്റ് മൗനം ആചരിച്ചു കൊണ്ടാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. പി.
ലതയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പി.വി.ഷൈമ ഉത്ഘാടനം ചെയ്തു. വി.ജെ.ചാർളി റിപ്പോർട്ട് അവതരിപ്പിച്ചു.
വിവിധ മേഖലകളിൽ തിളങ്ങിയ ഗ്രൂപ്പിലെ സർഗ്ഗപ്രതിഭകളായ സുരേഷ് ഉണ്ണി, യൂസഫ് നടുവണ്ണൂർ, പി.ഷൈമ വി,ബിന്ദു പ്രദീപ് എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
നാസർ കല്ലിനാണ്ടി സംസാരിച്ചു. സൗഹൃദം പങ്കുവെയ്ക്കലും പരിചയപ്പെടലും കഴിഞ്ഞ ശേഷം വിഭവസമൃദ്ധമായ ഭക്ഷണത്തിനു ശേഷം കലാപരിപാടികൾ അരങ്ങേറി. വൈവിധ്യ പരമായ പരിപാടികൾ നിയന്ത്രിച്ചത് അശോക് അക്ഷയ ആണ്. കുഞ്ഞബ്ദുള്ള വാളൂർ സ്വാഗതവും സുനന്ദ. പി. എം നന്ദിയും പറഞ്ഞു.