കൊയിലാണ്ടി നഗരസഭയ്ക്ക് വയോ സേവന അവാര്‍ഡ്

കൊയിലാണ്ടി: വയോജന പരിപാലനത്തില്‍ മികച്ച മാതൃകകള്‍ കാഴ്ച്ച വെക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള വയോസേവന അവാര്‍ഡ് കൊയിലാണ്ടി മുനിസിപ്പാലിറ്റിക്ക് ലഭിച്ചു.തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി ആര്‍. ബിന്ദുവില്‍ നിന്ന് കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് അവാര്‍ഡ് ഏറ്റു വാങ്ങി.ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു , സെക്രട്ടറി ഇന്ദു.എസ്.ശങ്കരി ,ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ ഷിബില എന്നിവര്‍ സന്നിഹിതരായി.

Leave a Reply

Your email address will not be published.