റാണി പബ്ലിക്ക് സ്കൂളിൽ മാലിന്യമുക്ത നവകേരളം ‘സ്വച്ച്താ ഹി സേവാ ‘ പരിപാടികൾ നടത്തി

മാലിന്യമുക്ത നവകേരളത്തിനായുള്ള ‘സ്വച്ച്താ ഹി സേവ’ ജനകീയ കാമ്പയിൻ്റെ ഭാഗമായി വടകര റാണി പബ്ലിക് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചോറോട്‌പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാർ സി. നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഗീതാലക്ഷ്മി വൈസ് പ്രസിഡണ്ട് സി.അനു , മാനേജ്മെൻ്റ് പ്രതിനിധികളായ രമ്യാ സ്വരൂപ് , ചിത്രവിനീത് , അക്കാഡമിക് കോർഡിനേറ്റർ ശ്രീമതി ഉഷ ബിജു എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. പ്രണാലി രഞ്ജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്ലസ്ടു വിദ്യാർഥികൾ ഫ്ലാഷ് മോമ്പ് അവതരിപ്പിച്ചു. വിദ്യാർഥികൾ ശുചീകരണബോധവൽക്കരണ പരിപാടികൾ അവതരിപ്പിച്ചു.

 

Leave a Reply

Your email address will not be published.