എം.കെ.പ്രേംനാഥ്: ഹൃദയങ്ങളിൽ ജീവിക്കുന്ന സോഷ്യലിസ്റ്റ് നേതാവ്

പേരാമ്പ്ര:വിദ്യാർത്ഥി ജീവിതം തൊട്ട് അഭിഭാഷകനും ,എം .എൽ .എ യും സോഷ്യലിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ നേതാവായിരുന്നപ്പോഴും ജീവിതാന്ത്യം വരെ സാധാരണക്കാരുടെ ഇടയിൽ അവർക്ക് വേണ്ടി മാത്രമായി ജീവിച്ച അഡ്വ:എം.കെ.പ്രേംനാഥ് ജനഹൃദയങ്ങളിൽ ജീവിക്കുന്ന സോഷ്യലിസ്റ്റ് നേതാവായി എന്നും നിലനിൽക്കുമെന്ന് കിസാൻ ജനത സംസ്ഥാന ജനറൽ സിക്രട്ടറി വത്സൻ എടക്കോടൻ പറഞ്ഞു
മുൻ എം.എൽ.എയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന അഡ്വ: എം.കെ.പ്രേംനാഥിൻ്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് കിസാൻ ജനത നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ചാലിക്കര അംഹാസ് ഒഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
സമ്പന്ന കുടുംബത്തിൽ ജനിച്ചതിൻ്റെ സുഖലോലുപക തകളിൽ ഒരിക്കൽ പോലും ആകൃഷ്ടനാകാതെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തുടങ്ങി തീഷ്ണമായ സമരപഥങ്ങളിലൂടെ ഇന്ത്യയിൽ അങ്ങോളമിങ്ങോളം ഓടി നടന്ന് രാജ്യത്തിന് ആശാസ്യകരമല്ലാത്തവർഗ്ഗീയ രാഷ്ട്രീയ ധ്രുവീകരണത്തിനെതിരെ സോഷ്യലിസ്റ്റ് മുന്നേറ്റം മാത്രമാണ് പ്രതിവിധി എന്ന് ജീവിതാന്ത്യം വരെ പ്രേംനാഥ് സമൂഹത്തെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു എന്നും അദ്ദേഹം പറഞ്ഞു
ലത്തീഫ് വെള്ളിലോട്ട് അദ്ധ്യക്ഷത വഹിച്ചു അഡ്വ: രാജീവൻ മല്ലിശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി
കല്ലോട് ഗോപാലൻ, കെ.രാജൻ, പി.സി.സതീഷ്, കെ.വി.ബാലൻ, കെ.കെ.പ്രേമൻ,രജീഷ് കിഴക്കയിൽ, വി.കെ.ഭാസ്കരൻ ,കെ.എം.കുഞ്ഞികൃഷ്ണൻ നായർ, സി.എച്ച്.ബാബു. ഷാജി വട്ടോളി എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 02 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

Next Story

തിരുവങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞു താഴ്ന്നു , ഗതാഗതം തിരിച്ചുവിട്ടു

Latest from Local News

വീണുകിട്ടിയ സ്വർണ്ണാഭരണം കോടതിയിൽ ഏൽപ്പിച്ച് കൊയിലാണ്ടി ജിവിഎച്ച്എഎസ് എസ് ലെ പ്ലസ് വൺ വിദ്യാർത്ഥികൾ

കൊയിലാണ്ടി: വീണു കിട്ടിയ സ്വർണ്ണാഭരണം കോടതിയിൽ ഏൽപ്പിച്ച് വിദ്യാർത്ഥികൾ. കൊയിലാണ്ടി ജിവിഎച്ച്എഎസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥികളായ ഭവ്യ ശ്രീ, ശിവാനി

വ​ട​ക​ര​യി​ൽ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​കമായി പടരുന്നു; വ​ട​ക​ര ആ​ശ ആ​ശു​പ​ത്രി​യി​ലെ 20 ഓ​ളം ജീ​വ​ന​ക്കാ​ർ​ക്ക് രോ​ഗം ബാ​ധ

വ​ട​ക​ര​യി​ൽ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​കമായി പടരുന്നു. വ​ട​ക​രയിലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യായ ആശയി​ലെ 20 ഓ​ളം ജീ​വ​ന​ക്കാ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചു. ചോ​റോ​ട്, ആ​യ​ഞ്ചേ​രി, തി​രു​വ​ള്ളൂ​ർ

കൊയിലാണ്ടി മാരാമുറ്റം തെരുവിൽ മാതേയിക്കണ്ടി ജാനകി അന്തരിച്ചു

കൊയിലാണ്ടി : മാരാമുറ്റം തെരുവിൽ മാതേയിക്കണ്ടി ജാനകി (78) അന്തരിച്ചു. പരേതനായ കേളുകുട്ടിയുടെയും മാതുവിൻ്റെയും മകളാണ്. സഹോദരങ്ങൾ : ദേവകി, ബാലൻ

വനിതാ സാന്നിധ്യം വിപുലമാക്കാൻ കെ .എസ്.എസ്.പി.യു മേലടി ബ്ലോക്ക് കമ്മിറ്റി

പയ്യോളി : പെൻഷനേഴ്സ് പ്രവർത്തനരംഗത്തും, ലഹരി വിരുദ്ധ സമര രംഗത്തും, സ്ത്രീശക്തികരണ മേഖലയിലും വനിതാ സാന്നിധ്യം വിപുലമാക്കാൻ കേരള സ്റ്റേറ്റ് സർവീസ്

കോൺഗ്രസ്സ് നേതാവ് മുതുവന പറമ്പത്ത് കുഞ്ഞികൃഷ്ണൻ അന്തരിച്ചു

മണിയൂർ : കോൺഗ്രസ്സ് നേതാവ് മുതുവന പറമ്പത്ത് കുഞ്ഞികൃഷ്ണൻ (78) അന്തരിച്ചു. മണിയുരിലെ സാമൂഹിക രാഷ്ട്രീയ മേഖലകളിൽ തിളങ്ങി നിന്ന വ്യക്തിത്വം.