റവന്യൂ വകുപ്പിൻ്റെ ഇ- സേവനങ്ങളെ ലോകവ്യാപകമാക്കും മന്ത്രി കെ രാജൻ

വടകര :റവന്യൂ വകുപ്പിൻ്റെ ഇ- സേവനങ്ങളെ ലോകവ്യാപകമാക്കാൻ കേരളത്തിൽ ഭൂമിയുള്ള മുഴുവനാളുകൾക്കും ലോകത്തിലെ പത്ത് രാജ്യങ്ങളിലിരുന്ന് മൊബൈലിൽ നിന്ന് നികുതിയടക്കാനുള്ള സംവിധാനത്തിലേക്ക് റവന്യൂ വകുപ്പ് ഇ- സംവിധാനങ്ങളെ മാറ്റാൻ പോകുകയാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. വടകര ടൗൺഹാളിൽ സംഘടിപ്പിച്ചവടകര, കൊയിലാണ്ടി താലൂക്കുകളിലെ പട്ടയ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു. നിയമ ചട്ട ഭേദഗതികൾ വേണമെങ്കിൽ അതു കൂടി മാറ്റി സാധാരണ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലും. സംസ്ഥാന റവന്യു വകുപ്പ് ജനാഭിലാഷ പ്രവർത്തനങ്ങളാണ് നടത്തുന്നത്.മൂന്നു വർഷക്കാലം കൊണ്ട് സർക്കാർ 1 ,80,887 പട്ടയങ്ങൾ സംസ്ഥാനത്ത് വിതരണം ചെയ്തു. ജില്ലയിൽ മാത്രം 20584 പട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. കൊയിലാണ്ടി താലൂക്കിലെ ജാനകിവയൽ ഭൂമിയിലെ താമസക്കാർക്ക് അർഹത നോക്കി പട്ടയം നൽകാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഒക്ടോബർ 25 മുതൽ നവംബർ 15 വരെ എല്ലാ ജില്ലകളിലും ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ താലൂക്ക്തല അദാലത്ത് നടത്തും.അദാലത്തിൽ 25 സെൻ് വരെയുള്ള സ്ഥലങ്ങളുടെ ഭൂമി തരംമാറ്റത്തിൽ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞുകെ കെ രമ എംഎൽഎ അധ്യക്ഷയായി. എംഎൽഎ മാരായ കാനത്തിൽ ജമീല, ഇ കെ വിജയൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ്, വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു, ആർ സത്യൻ, സതീശൻ കുരിയാടി, സി കെകരീം, പി എം മുസ്തഫ, പ്രദീപ് ചോമ്പാല, പി സോമശേഖരൻ, ടി വി ബാലകൃഷ്ണൻ, ടി വി ഗംഗാധരൻ,വി പി അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു. ആർടിഒ സി ബിജു സ്വാഗതവും ലാൻ്റ് ട്രിബ്യൂണൽ തഹസിൽദാർ വി കെ സുധീർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ജി വി എച്ച് എസ് എസ് മേപ്പയ്യൂരിൽ നൈപുണി വികസന കേന്ദ്രം ആരംഭിക്കുന്നു

Next Story

ആടിയും പാടിയും അവർ ഒത്തു ചേർന്നു, ഇത് അസുലഭ നിമിഷം; എസ്. എ. ആർ. ബി. ടി. എം. ഗവണ്മെന്റ് കോളേജ്, 1988-90 ലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ

Latest from Main News

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്. അനാവശ്യമായി ലൊക്കേഷൻ അനുമതി ആവശ്യപ്പെടുന്ന ആപ്പുകളും

സാദിഖ് അലി ശിഹാബ് തങ്ങൾ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു

കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.  കിസാൻ സമ്മാൻ നിധിയുടെ

2025 ശനിയുടെ സംക്രമവും വിവിധരാശിക്കാര്‍ക്കുള്ള ഫലവും (മൂന്നാം ഭാഗം) – തയ്യാറാക്കിയത് ഡോ.ടി.വേലായുധന്‍

ആയുർദൈർഘ്യം, മരണം, രോഗങ്ങൾ, ദുരിതങ്ങൾ, സേവകർ, കൃഷി, അച്ചടക്കം, അധ്വാനം എന്നീ കാര്യങ്ങളെ സൂചിപ്പിക്കുന്ന രാശിക്കാരനായ ശനി സ്വന്തം രാശിയായ കുംഭത്തിൽ

ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു

ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു.  ലൂർദ് ഹോസ്പിറ്റൽ ഐസിയുവിൽ ചികിത്സയിലായിരുന്ന ‘ബേബി