നാരായണി അമ്മയ്ക്ക് മഹിള വേദികയുടെ സ്നേഹാദരം

നരിക്കൂട്ടുംചാൽ: വയോജന ദിനത്തിൽ താഴത്തിടത്തിൽ നാരായണി അമ്മയ്ക്ക് സ്നേഹാദരവുമായി നരിക്കൂട്ടുംചാൽ മഹിള വേദിക പ്രവർത്തകർ.എൺപത്തഞ്ച് വയസ് പിന്നിട്ട നാരായണി അമ്മയെ മഹിള വേദിക പ്രവർത്തകർ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിക്കുകയായിരുന്നു.കെ.പി.റീജ, എം.കെ.രമ, ബിന്ദു പ്രസന്നൻ, സരള പാലോള്ളതിൽ, ജി.കെ.വൃന്ദ, ബബിത, സ്മിത സുരേഷ്, സുഗില വിനയൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.