എം.പി. വീരേന്ദ്രകുമാർ സ്മാരക എജുക്കേഷണൽ & ചാരിറ്റബൾ ട്രെസ്റ്റ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വിവിധ സാമൂഹ്യ സുരക്ഷ പദ്ധതികൾ ഇൻഷുറൻസ് പെൻഷൻ സ്ക്രീമുകളെ കുറിച്ചു ബോധവത്കരണ ക്ലാസും അംഗത്വ വിരണവും ഊരള്ളൂരിൽ നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബശ്രീധരൻ ഉദ്ഘാടനം ചെയ്തു. ട്രെസ്റ്റ് ചെയർമാൻ ജെ. എൻ. പ്രേം ഭാസിൻ അധ്യക്ഷത വഹിച്ചു. കെ.എം. മുരളിധരൻ, ടി.പി. സുനി, പി.സി. നിഷാകുമാരി, സി.പി.രാധ (സാമ്പത്തിക സാക്ഷരത ഉപദേഷ്ടാവ്) എന്നിവർ സംസാരിച്ചു.