ഭൂമിതരംമാറ്റം: ഒക്ടോബർ 25 മുതൽ നവംബർ 15 വരെ താലൂക്ക് തല അദാലത്ത്

2026 ജനുവരി ഒന്നോടെ ജന്മിത്തവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന, ലാൻഡ് ട്രിബ്യൂണലിൽ ഉള്ള എല്ലാ കേസുകളും പരിഹരിക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് റവന്യു മന്ത്രി കെ രാജൻ. സംസ്ഥാന സർക്കാരിന്റെ നാലാം നൂറ് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പട്ടയമേളയിൽ കോഴിക്കോട് ജില്ലാതല പട്ടയമേള കോവൂർ പി കൃഷ്ണപിള്ള സ്മാരക ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ജന്മിത്തവുമായി ബന്ധപ്പെട്ടതും ലാൻഡ് ട്രിബ്യൂണലിൽ ഉള്ളതുമായ ഭൂമി കേസുകളിൽ കാരായ്മ കേസുകളും ഉൾപ്പെടും. കോഴിക്കോട് ജില്ലയിൽ ഇത്തരത്തിൽ 560 കാരായ്മ കേസുകളുണ്ട്. ഇവയെല്ലാം 2026 ജനുവരി ഒന്നോടെ തീർപ്പാക്കും. ഭൂമി തരംമാറ്റ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒക്ടോബർ 25 മുതൽ നവംബർ 15 വരെ എല്ലാ ജില്ലകളിലും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ താലൂക്ക്തല അദാലത്ത് നടത്തും. അദാലത്തിൽ 25 സെൻറ് വരെയുള്ള സ്ഥലങ്ങളുടെ ഭൂമി തരംമാറ്റത്തിൽ പരിഹാരം കാണും.

മലബാറിലെ ഭൂമിയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നമാണ് നികുതി കെട്ടാത്ത ഭൂമി. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലും തൃശ്ശൂരിന്റെ ചില ഭാഗങ്ങളിലുമായി പതിനായിരക്കണക്കിന് ഇത്തരം കേസുകളുണ്ട്. ഇവ പരിശോധിച്ച് അർഹതയുള്ള ഭൂമി കണ്ടെത്തി അവയ്ക്കു നികുതിയടച്ച് നിയമാനുസൃതമാക്കുന്ന പ്രവൃത്തി ഈ വർഷം തന്നെ സാധ്യമാക്കുമെന്ന് റവന്യു മന്ത്രി പറഞ്ഞു. ശ്മശാനം, മേച്ചിൽപ്പുറം, കൈസ്ഥലം എന്നിങ്ങനെ ആധാരത്തിൽ രേഖപ്പെടുത്തിയ ഭൂമി വിട്ടു നൽകാൻ കഴിയുന്നതാണ്. എന്നാൽ ഇതിനുള്ള അധികാരം ആർക്കാണ് എന്നതായിരുന്നു നിയമപരമായ പ്രശ്നം. ഈ അധികാരം ജില്ലാ കലക്ടറിൽ നിക്ഷിപ്തമാക്കിയുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ഈ മാസം തന്നെ ഇറങ്ങും. ഇങ്ങനെ ലഭിക്കുന്ന ഭൂമി ഭൂരഹിതർക്ക് പതിച്ചു കൊടുക്കും.

കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി തരംമാറ്റത്തിന് അപേക്ഷ ലഭിച്ച താലൂക്ക് കോഴിക്കോട് ആണെന്ന് മന്ത്രി പറഞ്ഞു. ഫോം 5 പ്രകാരം 7000 ത്തിൽപ്പരവും ഫോം 6 പ്രകാരം 8000ത്തിൽപ്പരവും അപേക്ഷകളാണ് കോഴിക്കോട് താലൂക്കിൽ ലഭിച്ചത്. ഭൂമി തരംമാറ്റൽ നടപടികൾ വേഗത്തിലാക്കാൻ വേണ്ടിയാണ് നെൽവയൽ തണ്ണീർത്തട നിയമം വ്യാഖ്യാനിച്ച്
ഡെപ്യൂട്ടി കളക്ടർമാരെ ആർഡിഒ പദവിക്ക് തുല്യമാക്കിയത്. ഇത്തരത്തിൽ 71 പേരെ പുതിയ ആർഡിഒമാരായി മാറ്റി.

എന്നാൽ നെൽവയൽ-തണ്ണീത്തട നിയമം ഉണ്ടായത് നെൽവയൽ തരം മാറ്റാൻ ആണെന്ന തെറ്റിദ്ധാരണ ആർക്കും വേണ്ടെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ഏതെങ്കിലും രീതിയിൽ നിയമം ദുരുപയോഗം ചെയ്തു. ഭൂമി തരംമാറ്റിയാൽ കർശനനടപടി സ്വീകരിക്കുകയും ഭൂമി പൂർവ്വസ്ഥിതിയിലാക്കുകയും ചെയ്യും. ഇക്കാര്യത്തിൽ ജില്ലാ കളക്ടർമാർക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

വനഭൂമി പട്ടയം വിഷയത്തിൽ വനം വകുപ്പുമായി ചേർന്ന് പട്ടയത്തിനായി അപേക്ഷിച്ചവരിൽ നിന്ന് വിവരശേഖരണം നടത്തി ഡാറ്റ ആക്കിമാറ്റി സംയുക്ത പരിശോധന ആരംഭിക്കാനുള്ള നടപടികൾ തുടങ്ങുമെന്ന് അറിയിച്ചു. ഈ സർക്കാർ നിലവിൽ വന്ന മൂന്നര വർഷത്തിനുള്ളിൽ 1,80,877 പേർക്ക് പട്ടയം വിതരണം ചെയ്തു. ഇത്ര പട്ടയങ്ങൾ വിതരണം ചെയ്ത ഒരു സർക്കാർ സംസ്ഥാന ചരിത്രത്തിലില്ല. കഴിഞ്ഞ സർക്കാർ 1,77,000 പട്ടയങ്ങൾ ആണ് വിതരണം ചെയ്തത്, മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിൽ ആകെ 3270 പട്ടയങ്ങൾ ചൊവ്വാഴ്ച വിതരണം ചെയ്തു.പട്ടയമേളയിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് അധ്യക്ഷയായി. എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, പി ടി എ റഹീം, ലിന്റോ ജോസഫ്, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് എന്നിവർ സംബന്ധിച്ചു.

+

Leave a Reply

Your email address will not be published.

Previous Story

റാണി പബ്ലിക്ക് സ്കൂളിൽ മാലിന്യമുക്ത നവകേരളം ‘സ്വച്ച്താ ഹി സേവാ ‘ പരിപാടികൾ നടത്തി

Next Story

ലോക വയോജനദിനത്തോടനുബസിച്ച് പയ്യോളി ടൗണിലെ ഭിന്നശേഷിക്കാരനായ ആദമിനെ ആദരിച്ചു

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ