തുറശ്ശേരി മുക്ക്: പ്രായം മനസ്സിൽ വിചാരിച്ച് നിശ്ചലരായിരിക്കലല്ല മറിച്ച്, തങ്ങൾക്ക് ഇഷ്ടപ്പെട്ട മേഖലയിൽ കർമ്മനിരതരാകലാണ് സന്തോഷവും ആരോഗ്യ നിലനിർത്താൻ ആവശ്യമെന്ന് എഴുത്തുകാരനും സംസ്കാരിക പ്രവർത്തകനുമായ ഇബ്രാഹിം തിക്കോടി. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തോടന്നൂർ ബ്ലോക്ക് വയോജന ദിനാചരണം തുറശ്ശേരി മുക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ കെ. കെ ബാബു “വയോജന ജീവിതശൈലി രോഗങ്ങളെ” കുറിച്ച് ക്ലാസ്സെടുത്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് എൻ. കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം. ചേക്കായി, എൻ .കെ ബാലകൃഷ്ണൻ, കെ. ബാല കുറുപ്പ്, കോച്ചേരി രാധാകൃഷ്ണൻ, കലിക.പി ശങ്കരൻ, ലീല കോറോത്ത് ,ടി കെ ബാലകൃഷ്ണൻ, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി പി .എം കുമാരൻ സ്വാഗതവും, വല്ലത്ത് ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന്, വിവിധ കലാപരിപാടികളും അരങ്ങേറി.








