മേപ്പയൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ-ഫിസിക്സ് (സീനിയർ) താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാവിധ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 3-10-2024 വ്യാഴാഴ്ച കാലത്ത് 11 മണിക്ക് വിഎച്ച്എസ്ഇ കാര്യാലയത്തിൽ ഹാജരാകേണ്ടതാണ്.