ഗാന്ധിജയന്തിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ഗാന്ധി പുസ്തകങ്ങൾ നൽകി

ഗാന്ധിജയന്തിയോടനുബന്ധിച്ച് ബാലുശ്ശേരി എ.യു.പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഗാന്ധി പുസ്‌തകങ്ങൾ സർവോദയം ട്രസ്റ്റ് അംഗം ടി.എ. കൃഷ്ണൻ (വിമുക്തഭടൻ) വിതരണം ചെയ്തു. സർവോദയം ട്രസ്റ്റ് ചെയർമാൻ കെ പി മനോജ് കുമാർ അധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധിയുടെ ജീവിതരീതിയും കാഴ്ചപ്പാടുകളും വിദ്യാർത്ഥികളുമായി പങ്കുവെച്ചു . ഹെഡ്‌മിസ്ട്രസ് എ. കെ. ആശ , നിജിൽ, അജിത്ത് ,രസിനി ,പ്രജന ,സബീഷ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.