കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ: ആശുപത്രിക്ക് മുമ്പിൽ യുഡിഎഫ് കൗൺസിലർമാർ ധർണ്ണന നടത്തി

കൊയിലാണ്ടി: ഗവൺമെൻറ് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ ആശുപത്രിക്ക് മുമ്പിൽ ധർണ്ണനടത്തി. ആശുപത്രിയിലെ  അത്യാഹിതവിഭാഗം,മോർച്ചറി,ഡയാലിസിസ്,ഫാർമസി തുടങ്ങിയ വിഭാഗങ്ങൾ താളം തെറ്റിയിരിക്കുകയാണെന്ന് കെപിസിസി അംഗം പി രത്നവല്ലി ടീച്ചർ പറഞ്ഞു.

യുഡിഎഫ് കൗൺസിലർമാരുടെ ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. മുസ്ലിം ലീഗ് കൗൺസിൽ  പാർട്ടി ലീഡർ വിപി ഇബ്രാഹിംകുട്ടി അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മുരളി തോറോത്ത്,കെ എം നജീബ്,വി ടി സുരേന്ദ്രൻ,അരുൺമണമ്മൽ, നടേരി ഭാസ്കരൻ,രജീഷ് വെങ്ങളത്തു കണ്ടി,പി ജമാൽ,ഫാസിൽ നടേരി,വിവി ഫക്രുദീൻ,വത്സരാജ് കേളോത്ത്, ടിപി കൃഷ്ണൻ,പുരുഷോത്തമൻ,ഷീബ അരീക്കൽ,റഹ്മത്ത് കെ ടി വി,പി ജിഷ,കെ എം സുമതി,ഷൈലജ സംസാരിച്ചു. എ അസീസ് സ്വാഗതവും മനോജ് പയറ്റുവളപ്പിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നടന്ന സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ക്ഷേത്ര ക്ഷേമസമിതിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാസംഗമം സംഘടിപ്പിച്ചു

Next Story

അയ്യപ്പൻ വിളക്ക് മഹോത്സവം സ്വാഗത സംഘം രൂപവത്കരിച്ചു

Latest from Local News

ധർമ്മ സന്ദേശ യാത്ര ഒക്ടോബറിൽ ; ജില്ലാതല സ്വാഗത സംഘം രൂപികരിച്ചു

കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം

തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വിവിധ ട്രെയിനുകൾക്ക് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00

ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി അന്തരിച്ചു

ഉള്ള്യേരി കുന്നത്തറയിലെ സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ നിറസാന്നിധ്യവും ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി