വയോജന ദിനത്തിൽ പൂക്കാട് ഭാസ്ക്കരാലയത്തിൽ ഭാസ്ക്കരൻ നായരെ ആദരിച്ചു. കെ.എസ്.എസ്.പി.എ ചേമഞ്ചേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് മുതിർന്ന പെൻഷണറും വിമുക്ത ഭടനുമായ പൂക്കാട് ഭാസ്ക്കരാലയത്തിൽ ഭാസ്ക്കരൻ നായരെ ആദരിച്ചത്. ജില്ലാ ജോ.സെക്രട്ടറി വാഴയിൽ ശിവദാസൻ അധ്യക്ഷനായ ചടങ്ങിൽ നിയോജക മണ്ഡലം കൗൺസിലറും സാംസ്ക്കാരിക പ്രവർത്തകനുമായ ശശികുമാർ പാലക്കൽ ഷാൾ അണിയിച്ചു. വിജയൻ കീഴലത്ത്, ഉണ്ണികൃഷ്ണൻ പൂക്കാട്, ഉണ്ണി മാധവൻ, ശ്യാമള ടീച്ചർ, എൻ.വി.കുഞ്ഞിരാമൻ, ദേവകി എന്നിവർ സംസാരിച്ചു.