ബാലുശ്ശേരി ഉപജില്ല ശാസ്ത്രോത്സവം, കലോത്സവം ലോഗോ പ്രകാശനം ചെയ്തു. ശാസ്ത്രോത്സവം ഒക്ടോബർ 7,8 തിയ്യതികളിൽ ജി.വി.എച്ച്.എസ്.എസ് , ജി.എച്ച്.എസ്.എസ് ബാലുശ്ശേരിയിൽ വെച്ചും കലോത്സവം ഒക്ടോബർ 28, 29, 30 തിയ്യതികളിൽ ജി.എച്ച്.എസ്.എസ് പൂനൂരിൽ വെച്ചും ഓഫ്‌സ്റ്റേജ് മത്സരങ്ങൾ ഒക്ടോബർ 17 ന് എസ്.എം.എം.എ.യു.പി ശിവപുരത്തുവെച്ചും നടക്കും.
പാലോറ സ്കൂൾ അധ്യാപകനായ സതീഷ്കുമാർ ആണ് ലോഗോ രൂപകല്പന. ചെയ്തത് ചടങ്ങിൽ ബാലുശ്ശേരി ബോയ്സ് സ്കൂൾ പ്രിൻസിപ്പാൾ ശ്രീജ എ.കെ, ഹെഡ്മിസ്ട്രസ് സലീന, ജി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ഇന്ദു ആർ, സതീഷ് കുമാർ, പി.സിരാജേഷ്, റിണേഷ്‌കുമാർ പി.പി തുടങ്ങിയവർ പങ്കെടുത്തു.